Latest NewsIndiaNews

ടോള്‍ പ്ലാസകള്‍ ഉടന്‍ പൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ​ തമിഴ്​നാട്​ സർക്കാർ

ചെ​ന്നൈ : ടോള്‍ പ്ലാസകള്‍ ഉടന്‍ പൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ​ തമിഴ്​നാട്​ സർക്കാർ. സം​സ്ഥാ​ന​ത്ത് അകെ ഉള്ള 48 ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ 32 എ​ണ്ണം പൂ​ട്ട​ണ​മെ​ന്നാണ് ആവശ്യം. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​മി​ഴ്​​നാ​ട്​ ഹൈ​വേ മ​ന്ത്രി എ.​വി. വേ​ലു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​ത​ഗാ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്​​ക​രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

ദേ​ശീ​യ​പാ​ത ഫീ​സ് (നി​ര​ക്ക്​ -കളക്ഷന്‍ നി​ര്‍​ണ​യം) ച​ട്ടം 2008 അ​നു​സ​രി​ച്ച്‌ ത​മി​ഴ്നാ​ട്ടി​ല്‍ 16 ടോ​ള്‍ പ്ലാ​സ​ക​ള്‍ മാ​ത്ര​മേ സ്ഥാ​പി​ക്കേ​ണ്ട​തു​ള്ളൂ. ടോ​ള്‍ പ്ലാ​സ​ക​ള്‍​ക്കി​ട​യി​ല്‍ കു​റ​ഞ്ഞ​ത് 60 കി.​മീ ദൂ​രം ഉ​ണ്ടാ​യി​രി​ക്ക​ണം. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ല​വി​ല്‍ 48 ടോ​ള്‍ പ്ലാ​സ​ക​ളു​ണ്ട്. ഇ​വ​യി​ല്‍ പ​ല​തും ഈ ​വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന​തു​മാണെന്ന് കത്തിൽ പറയുന്നു.

അതേസമയം പ​ത്ത് ​ കി.​മീ ചു​റ്റ​ള​വി​ലു​ള്ള നെ​മി​ലി, ചെ​ന്ന​സ​മു​ദ്രം, വ​ന​ഗ​രം, ചെ​ങ്ക​ല്‍​പേ​ട്ടി​ന​ടു​ത്തു​ള്ള പ​റ​നൂ​ര്‍, സൂ​റ​പ്പ​ട്ട് എ​ന്നീ അ​ഞ്ച്​ ടോ​ള്‍​പ്ലാ​സ​ക​ള്‍ ഉ​ട​ന്‍ പൂ​ട്ടു​മെ​ന്നും ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button