COVID 19NattuvarthaLatest NewsKeralaIndiaNewsInternational

ഇരുപത് കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: ഇരുപത് കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ. ഇരുപത്തിരണ്ട് കോടി പതിനഞ്ച് ലക്ഷം പേർക്കാണ് ഇതുവരേയ്ക്കും കോവിഡ് ബാധിച്ചിട്ടുള്ളത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കർശന നിബന്ധനകൾ ഉണ്ടായിട്ടും രോഗം കൂടുതൽ പേരിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ
45.81 ലക്ഷം പേറാണ് മരിച്ചവർ. പത്തൊന്‍പത് കോടി എണ്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.

Also Read:‘അന്നും കൂടി ഓടിക്കളിച്ചതാണ്’, മകനെ അവസാനമായി കാണാൻ പോലുമാകാതെ നിപ ഞെട്ടലിൽ അബൂബക്കറും വാഹിദയും

നിലവിലെ കണക്കുകൾ പ്രകാരം അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിൽത്തന്നെ കേരളത്തിലാണ് നിലവിൽ ഏറ്റവുമധികം രോഗികളുള്ളത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. 6.66 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 42,766 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയൊന്‍പത് ലക്ഷമായി ഉയര്‍ന്നു. മരണം 4.40 ലക്ഷം കടന്നു.മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. 5.83 ലക്ഷം പേര്‍ മരിച്ചു. പത്തൊന്‍പത് കോടി എണ്‍പത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button