UAELatest NewsNewsInternationalGulf

ട്രാം, മെട്രോ ട്രെയിനുകളിൽ തുടർച്ചയായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും: ദുബായ് ആർടിഎ

ദുബായ്: ട്രാം, മെട്രോ ട്രെയിനുകൾ തുടർച്ചയായി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്‌ടോപ് നൽകാനൊരുങ്ങി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. സ്‌കൂളുകളിലും കോളേജുകളിലും പോകാനായി മെട്രോ, ട്രാം സർവ്വീസുകൾ ഉപയോഗപ്പെടുത്തുന്ന വിദ്യാർത്ഥികൾക്കാണ് ലാപ്‌ടോപ് നൽകുക. പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ച സാഹചര്യത്തിലാണ് തീരുമാനം.

Read Also: രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

യുവജനങ്ങളെയും വിദ്യാർത്ഥികളെയും പോലുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ മെട്രോ, ട്രാം, ബസുകൾ, സമുദ്രഗതാഗത മാർഗങ്ങൾ എന്നിവയിലൂടെ യാത്ര ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികൾക്കും താമസക്കാർക്കും നീല നോൾ കാർഡുകൾക്ക് 50 ശതമാനം കിഴിവ് ആർടിഎ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാരായ എമിറേറ്റകൾക്കും എമിറേറ്റിലെ താമസക്കാർക്കും ഈ കാർഡ് സൗജന്യമായാണ് നൽകുന്നത്.

Read Also: സീരിയലുകള്‍ക്ക് അവാര്‍ഡ് വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരം: അഭിനന്ദനവുമായി ഡബ്ല്യുസിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button