Latest NewsNewsIndia

നിര്‍ബന്ധിത മതപരിവര്‍ത്തനം : ക്രിസ്ത്യന്‍ പുരോഹിതനെ നാട്ടുകാർ പോലീസ് സ്റ്റേഷനിലിട്ട് തല്ലിച്ചതച്ചു, വീഡിയോ കാണാം

റായ്പൂർ : നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതനെ നാട്ടുകാർ പോലീസ് സ്റ്റേഷനിലിട്ട് തല്ലിച്ചതച്ചു. റായ്പൂരിലെ പുരാനി ബാസ്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം.

Read Also :  സർവ്വകലാശാലകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറ വേണമെന്ന് താലിബാൻ : മാർഗരേഖ പുറത്തിറക്കി 

പുരോഹിതനുമേല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ പാസ്റ്ററെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതിനിടയിലാണ് ആള്‍ക്കൂട്ടം ക്ഷുഭിതരായി പാസ്റ്ററെ മര്‍ദ്ദിച്ചത്.

റായ്പുരിലെ ഭട്ട്ഗാവ് പ്രദേശത്തെ ചില ആളുകളാണ് പാസ്റ്റര്‍ക്കെതിരെ ആരോപണമുയര്‍ത്തിയത്. ഇതോടെ പാസ്റ്ററെ അനുകൂലിച്ചും ആള്‍ക്കൂട്ടമെത്തി.ഇരുകൂട്ടരും സംഘര്‍ഷത്തിലേക്ക് കടന്നതോടെ ഉദ്യോഗസ്ഥര്‍ പാസ്റ്ററെ ഓഫിസറുടെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് ആക്രമണമുണ്ടായത്.

അതേസമയം പാസ്റ്ററിനെ നാട്ടുകാർ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button