Latest NewsNewsInternational

‘പരസ്പരം കാണണ്ട’: കോളേജുകളിൽ മറ, സ്ത്രീകളുടെ പ്രതിഷേധത്തിന് ആയുസില്ല: വിചിത്ര നയങ്ങളുമായി താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ ഭരണം കൈപ്പിടിയിലായതോടെ വിചിത്രവും വ്യത്യസ്തവുമായ പുതിയ നിയമങ്ങളാണ് താലിബാൻ രാജ്യത്ത് നടപ്പാക്കുന്നത്. ക്ലാസിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് കർട്ടൻ തയ്യാറാക്കിയിരിക്കുകയാണ് താലിബാൻ. ഇരുവിഭാഗവും തമ്മിൽ നേരിട്ട് കാണാൻ കഴിയാത്ത രീതിയിലുള്ള മറയാണ് ക്ലാസ് മുറികളിൽ ഒരുക്കിയിരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ടതില്ല എന്നാണ് താലിബാൻ നയം.

പെൺകുട്ടികളെ പ്രായമായ അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്നാണ് പുതിയ നിയമം. ഇതോടൊപ്പം, സ്വകാര്യ സർവകലാശാലകളിൽ പഠിക്കുന്ന സ്ത്രീകൾ മുഖത്തിന്റെ ഭൂരിഭാഗവും മൂടുന്ന അബായ വസ്ത്രവും നിഖാബും ധരിക്കണമെന്നും താലിബാൻ ഉത്തരവിട്ടു. ചില ഇടങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത ക്ലാസ് മുറികൾ വരെയുണ്ട്. 2001 -ൽ താലിബാന്റെ ആദ്യ ഭരണം അവസാനിച്ചതിനുശേഷം കൂണുപോലെ പൊട്ടിമുളച്ച സ്വകാര്യ കോളേജുകൾക്കും സർവകലാശാലകൾക്കും ഈ ഉത്തരവ് ബാധകമാണ്.

Also Read:ബാക്ക് ടു സ്‌കൂൾ: കുട്ടികളുടെ ആരോഗ്യ നിലയെ കുറിച്ച് രക്ഷിതാക്കൾ സ്‌കൂളുകളിൽ അറിയിക്കണമെന്ന് നിർദ്ദേശം

ആ കാലഘട്ടത്തിൽ, സ്വവർഗ്ഗ ക്ലാസ്റൂമുകൾ സംബന്ധിച്ച നിയമങ്ങളും വീട്ടിൽ നിന്ന് പുറത്തുപോകുമ്പോഴെല്ലാം ഒരു പുരുഷ ബന്ധു കൂടെ ഉണ്ടായിരിക്കണമെന്ന നിർബന്ധവും കാരണം പെൺകുട്ടികളും സ്ത്രീകളും വിദ്യാഭ്യാസത്തിൽ നിന്ന് മിക്കവാറും ഒഴിവാക്കപ്പെട്ടിരുന്നു. ഇപ്പോൾ ചെറിയ നഗരങ്ങളിൽ പോലും ബുർഖകളാൽ നിറഞ്ഞിരിക്കുകയാണ്.

നേരത്തെ, കാബൂളില്‍ സ്റ്റേറ്റ് റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെ സംഗീത ഉപകരണങ്ങള്‍ താലിബാന്‍ ഭീകരര്‍ തല്ലിത്തകർത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദ സണ്‍’ന്റെ റിപ്പോര്‍ട്ടര്‍ ജെറോം സ്റ്റാര്‍കീ ആണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പുറത്ത് വിട്ടത്. വരാന്‍ പോകുന്ന ഭയപ്പെടുത്തുന്ന സംഭവ വികാസങ്ങളുടെ തുടക്കമെന്ന് പറഞ്ഞാണ് നശിപ്പിക്കപ്പെട്ട സംഗീത ഉപകരണങ്ങളുടെ ചിത്രം ജെറോം പങ്കുവച്ചിരിക്കുന്നത്. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഉപകരണങ്ങള്‍ തങ്ങള്‍ തകര്‍ത്തതല്ലെന്നും, ഈ അവസ്ഥയിലാണ് സംഗീത ഉപകരണങ്ങള്‍ ഇവിടെ കണ്ടെത്തിയതെന്നും താലിബാന്‍ ഭീകരര്‍ പറഞ്ഞതായും ജെറോം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button