Latest NewsNewsIndia

ഓടിച്ചിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിയും പൂച്ചയും കിണറ്റില്‍ വീണു, പിന്നീട് സംഭവിച്ചത് ഇങ്ങനെ: വൈറല്‍ വീഡിയോ

പുലിയെ പിന്നീട് പിടികൂടി കാട്ടിലേക്ക് വിട്ടതായി ഉദ്യോഗസ്ഥർ

മുംബൈ: പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിയും പൂച്ചയും കിണറ്റില്‍ വീണ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഓടിച്ചിട്ട് പിടികൂടാൻ വന്ന പുലിയും ഇരയായ പൂച്ചയും കിണറ്റില്‍ വീണതിന് പിന്നാലെ മുഖാമുഖം വരുന്നതിന്റെ വീഡിയോയാണ് വ്യാപകമായാണ് പ്രചരിക്കുന്നത്.

മുംബൈയിലെ നാസികിലാണ് സംഭവത്തിൽ പൂച്ചയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൂലി കിണറ്റില്‍ വീഴുകയായിരുന്നു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കിണറ്റിനുള്ളിൽ പൂച്ചയ്ക്ക് നേരെ പുലി ചാടിയെങ്കിലും അതിനെ ഉപദ്രവിക്കാതെ വെറുതെ വിട്ടെന്നും പിന്നീട് പുലിയെ പിടികൂടി കാട്ടിലേക്ക് വിട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button