COVID 19KozhikodeNattuvarthaLatest NewsKeralaIndiaNews

‘നിപയെ കേരളത്തിൽ നിന്നും ഓടിച്ചത് ഞാൻ’: ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വീഡിയോ വീണ്ടും ചർച്ചയാകുമ്പോൾ

കോഴിക്കോട്: നിപ വൈറസിനെ കണ്ടുപിടിച്ച് കേരളത്തിന്റെ മണ്ണിൽ നിന്നും തുടച്ച് നീക്കിയത് തന്റെ ഒറ്റ കഴിവ് കൊണ്ടാണെന്ന് പ്രമുഖ കരിസ്‌മാറ്റിക് ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വെളിപ്പെടുത്തൽ നടത്തിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറൽ ആകുന്നു. കോഴിക്കോട് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുൻപ് ‘നിപയെ ഓടിച്ചത് താനാണെന്ന്’ മാത്യു നായ്ക്കംപറമ്പിൽ അവകാശവാദം നടത്തുന്ന വീഡിയോ വൈറലാകുന്നത്. ട്രോൾ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ശാസ്ത്രജ്ഞരല്ല, താനാണ് വടക്കന്‍ കേരളത്തില്‍ പടര്‍ന്നുപിടിച്ച നിപ വൈറസ് മാറ്റിയതെന്ന് ആയിരുന്നു ഫാ. മാത്യു നായ്ക്കംപറമ്പില്‍ അവകാശപ്പെട്ടത്.

‘കണ്ണൂരിനപ്പുറം, തളിപ്പറമ്പിനപ്പുറം, കുടിയാന്മല അപ്പുറം പൈതല്‍മലയില്‍ ഞാന്‍ ഉണ്ടായ സമയത്ത് എട്ടു പേരുടെ മുമ്പില്‍ കുര്‍ബ്ബാന ചൊല്ലുമ്പോള്‍ കര്‍ത്താവ് പെട്ടെന്ന് എന്നോടു സംസാരിച്ചു: ‘നിപ്പാ വൈറസിനെ കൂര്‍ബ്ബാനയിലേക്ക് സമര്‍പ്പിക്കുക’. ഞാൻ പ്രാര്‍ത്ഥിച്ചു, നിപ്പ മാറി, പിന്നെ ഇതുവരെ നിപ എന്ന് ആരും കേട്ടിട്ട് പോലും ഇല്ല. ശാസ്ത്രജ്ഞർ അല്ല നിപയെ തുരത്തിയത്, താനാണ്’ എന്നായിരുന്നു നായ്ക്കംപറമ്പിലിന്റെ വാദം.

ട്രോൾ വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button