Life Style

മാംസാഹാരികളെക്കാള്‍ കൂടുതലായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് സസ്യാഹാരികള്‍ : ഭക്ഷണ രീതികള്‍ അറിയാം

മാംസാഹാരികളെക്കാള്‍ കൂടുതലായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് സസ്യാഹാരികള്‍ ആണെന്ന് സര്‍വേ. യുകെയിലെ ഏറ്റവും വലിയ എക്സ്ട്രാ മാരിറ്റല്‍ പോര്‍ട്ടല്‍ ആയ ഇല്ലിസിറ്റ് എന്‍കൗണ്ടേഴ്സ് ഡോട്ട് കോം, ഏതാണ്ട് 500 സസ്യാഹാരികളെയും 500 മാംസാഹാരികളെയും പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം സസ്യാഹാരികളും തൃപ്തികരമായ ലൈംഗിക ജീവിതം നയിക്കുന്നവരാണ്.

സസ്യാഹാരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാംസാഹാരികള്‍ കിടക്കയില്‍ കൂടുതല്‍ സ്വാര്‍ത്ഥരും ലൈംഗിക ജീവിതത്തില്‍ അസംതൃപ്തരും ആണെന്ന് മറ്റൊരു സര്‍വെയും വെളിപ്പെടുത്തുന്നു. യുകെ യിലെ ഹക്ക്നള്‍ ഡിസ്പാച്ച് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
മാംസാഹാരികള്‍ ഇടയ്ക്കൊക്കെ മാത്രം സെക്സ് ആസ്വദിക്കുന്നു. എന്നാല്‍, 57 ശതമാനം സസ്യാഹാരികളും പതിവായി സെക്സില്‍ ഏര്‍പ്പെടുന്നു. 84 ശതമാനം സസ്യാഹാരികളും ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണ്. മാംസാഹാരികളില്‍ 59 ശതമാനം മാത്രമാണ് സംതൃപ്തി അനുഭവിക്കുന്നത്.

സസ്യ ഭക്ഷണങ്ങളില്‍ സിങ്ക്, വൈറ്റമിന്‍ ബി ഇവ ധാരാളമുണ്ട്. ഇതാണ് ലൈംഗികശേഷി കൂടാനുള്ള കാരണം എന്നാണ് നിഗമനം. വാഴപ്പഴം, കടല, വെണ്ണപ്പഴം തുടങ്ങിയവയും ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നവയാണ്. പൂര്‍ണമായും സസ്യാഹാരിയാകുന്നത് സെറോടോണിന്റെ അളവ് കൂട്ടുകയും സന്തോഷവും ലൈംഗികാസക്തിയും വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും സര്‍വേ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button