CricketLatest NewsNewsSports

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാലാം ടെസ്റ്റിൽ നിന്നും മാറിനിന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലറും സ്പിന്നർ ജാക്ക് ലീച്ചും ടീമിൽ തിരിച്ചെത്തി. ബട്ട്ലറിന് പകരം ടീമിൽ ഉൾപ്പെടുത്തിയിരുന്ന സാം ബില്ലിങ്‌സ് കൗണ്ടി ക്രിക്കറ്റിലേക്ക് മടങ്ങും.

പരമ്പരയിലെ അവസാന ടെസ്റ്റ്‌ മത്സരം സെപ്റ്റംബർ 10ന് മാഞ്ചസ്റ്ററിലാണ് നടക്കുക. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചാണ് മാഞ്ചസ്റ്ററിലുള്ളത്. അതിനാൽതന്നെ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ട് ജാക്ക് ലീച്ചിനെയും മോയിൻ അലിയെയും ഉൾപ്പെടുത്തിയേക്കും. അതേസമയം, ഇന്ത്യയും രണ്ടു സ്പിന്നർമാരെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റ് മത്സരങ്ങളിലും അവസരം ലഭിക്കാതെ പുറത്തിരുന്ന ആർ അശ്വിനും മാഞ്ചസ്റ്ററിൽ കളിച്ചേക്കും.

Read Also:- മത്തി എന്ന ചെറിയ മത്സ്യത്തിന്റെ ഗുണങ്ങൾ!!

ഇംഗ്ലണ്ട് ടീം: റോറി ബേൺസ്, ഹസീബ് ഹമീദ്, മൊയീൻ അലി, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ജോസ് ബട്ട്ലർ, ഡാൻ ലോറൻസ്, ഒല്ലി റോബിൻസൺ, സാം കരൻ, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഡേവിഡ് മലൻ, ക്രെയ്ഗ് ഓവർട്ടൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button