KeralaLatest NewsNews

‘ശത്രുക്കളെ മിത്രങ്ങളായി കരുതുന്ന നമ്മുടെ മുത്ത് ഷാഫിക്ക:തന്നെ പുകഴ്ത്തുന്ന പാട്ട്കേട്ട് ആസ്വദിച്ച് ടിപികേസ് പ്രതി ഷാഫി

മറ്റൊരാളാണ് കരോക്കെ സംഗീതത്തിനൊപ്പം ഷാഫിയെ പുകഴ്ത്തിയുള്ള പാട്ട് പാടുന്നത്

കോഴിക്കോട്: കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരിന്റെ മണ്ണില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളായി നിരവധിപേരാണ് വീണൊടുങ്ങിയിട്ടുള്ളത്. 9 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2012 മെയ് 4ന് രാത്രി നടുറോഡില്‍ ഒരു മനുഷ്യന്റെ മുഖം തിരിച്ചറിയാനാവാത്തവിധം വെട്ടുകളേറ്റ് വീണു. ടിപി ചന്ദ്രശേഖരനെന്ന ആ മനുഷ്യനെ ഇല്ലാതാക്കിയവരില്‍ പ്രധാനിയാണ് മുഹമ്മദ് ഷാഫി. ക്രൂരകൃത്യം ചെയ്തിട്ടും ഇതാ ഇപ്പോള്‍ തന്നെ പുകഴ്ത്തുന്ന പാട്ടുമായി എത്തിയിരിക്കുകയാണ് ഷാഫി. ‘ചൊക്ലിദേശത്തെ എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്കയാ..’ എന്നുതുടങ്ങുന്ന പാട്ടാണ് സെപ്റ്റംബര്‍ നാലാം തീയതി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരാളാണ് കരോക്കെ സംഗീതത്തിനൊപ്പം ഷാഫിയെ പുകഴ്ത്തിയുള്ള പാട്ട് പാടുന്നത്. ഇത് കേട്ട് ആസ്വദിച്ചിരിക്കുന്ന ഷാഫിയെ വീഡിയോയില്‍ കാണാന്‍ കഴിയും.

‘എന്നും നമ്മുടെ ചങ്കാണവന്‍, എന്നെന്നും പാര്‍ട്ടിയെ ഓര്‍ത്ത് എന്നെന്നും കനവ് കാണുന്ന, എന്നെന്നും സുഹൃത്തുക്കള്‍ക്ക് ജന്മം നല്‍കീടും ഷാഫിക്ക, കരുത്തുള്ള ഹൃദയത്തെ നെഞ്ചോട് ചേര്‍ക്കുന്ന മൊഞ്ചുള്ളവനാ, ശത്രുക്കളെ എന്നെന്നും മിത്രങ്ങളായി കരുതുന്ന നമ്മുടെ മുത്ത് ഷാഫിക്ക, നെഞ്ചിന്റെയുള്ളില്‍ എന്നെന്നും ചേര്‍ത്തീടും സൗഹൃദബന്ധങ്ങളാണ്, എന്നും പാര്‍ട്ടീന്റെ ചങ്കാണുട്ടോ, എല്ലാവരും വെറുക്കുവാന്‍ മാത്രം ഞാനെന്ത് തെറ്റ് ചെയ്തീടും’, തുടങ്ങിയ വരികളാണ് പാട്ടിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button