ThiruvananthapuramLatest NewsKeralaNattuvarthaNews

‘പ്രസ്ഥാനത്തിന്റെ പിന്തുണ പ്രതീക്ഷിച്ചത് തെറ്റ്’: ഇത്തരം പ്രവർത്തനങ്ങൾ കരുതിയിരിക്കുക, വ്യാജ പ്രചാരണത്തിനെതിരെ ജലീൽ

മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമര്‍ശത്തിന് പ്രതികരണം എന്ന രീതിയിൽ ഉള്ള വ്യാജപോസ്റ്റുകളാണ് കെടി ജലീലിന്റെ പേരിൽ പ്രചരിക്കുന്നത്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന ഐഡികൾക്കെതിരെ മുന്നറിയിപ്പുമായി കെടി. ജലീല്‍ എംഎല്‍എ. തന്റെ പേര് എഡിറ്റുചെയ്ത് ചേര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പിതൃശൂന്യ പ്രവര്‍ത്തനങ്ങള്‍ കരുതിയിരിക്കുക എന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

എആര്‍. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമര്‍ശത്തിന് പ്രതികരണം എന്ന രീതിയിൽ ഉള്ള വ്യാജപോസ്റ്റുകളാണ് കെടി ജലീലിന്റെ പേരിൽ പ്രചരിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിച്ചത് തെറ്റായിപ്പോയി എന്നും ജലീലിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നു. എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തോട് അനുകൂല നിലപാടെടുക്കുന്ന ജലീലിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിയതിന് പിന്നാലെയാണ് ഇത്തരം പ്രചാരണങ്ങള്‍ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button