Latest NewsUAENewsGulf

യു എ ഇയുടെ പുതിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി സ്പേസ്എക്സ്

അബുദാബി : ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന യു എ ഇയുടെ തുരയ 4-എൻജിഎസ് എന്ന ഉപഗ്രഹം സ്പേസ്എക്സ് വിക്ഷേപിക്കും. ഉപഗ്രഹം വിക്ഷേപിക്കാൻ സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 തിരഞ്ഞെടുത്തതായി യുഎഇയിലെ മുൻനിര ഉപഗ്രഹ  ദാതാക്കളായ അൽ യാഹ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് കമ്പനി (യഹ്സാറ്റ്) ബുധനാഴ്ച, പ്രഖ്യാപിച്ചു.

Read Also : അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് താലിബാൻ 

ഉയർന്ന വിശ്വാസ്യതയും വിപുലമായ കഴിവുകളും കാരണമാണ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 തിരഞ്ഞെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. 2023-ന്റെ രണ്ടാം പകുതിയിൽ തുറയ 4-എൻജിഎസ് വിക്ഷേപിക്കും.

“സ്പേസ് എക്സ് പോലുള്ള ആഗോള കമ്പനിയുമായി സഹകരിച്ച് യുഎഇ ബഹിരാകാശ വ്യവസായത്തിലെ ഒരു പ്രധാന ഘടകമായി മാറും” , യഹസാത്തിലെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലി അൽ ഹാഷെമി പറഞ്ഞു.

സ്പെയ്സ്എക്സ് ബഹിരാകാശ സാങ്കേതികവിദ്യയുടെ നിർമ്മാണത്തിലും വിക്ഷേപണത്തിലും മുൻപന്തിയിലാണ്. ഇതുവരെ സ്പേസ് എക്സ് 128 വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button