Life Style

ഇയര്‍ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് അര്‍ബുദ സാദ്ധ്യതയും തലച്ചോറിന് പ്രശ്‌നങ്ങളും

ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അമിത ഉപയോഗം നമ്മുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് പല വിധത്തില്‍ നമ്മുടെ കേള്‍വി ശക്തിയെ ബാധിച്ചേക്കാം. വളരെക്കാലം ഒരു ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ചെവിയില്‍ അണുബാധയ്ക്ക് കാരണമാകും. നമ്മള്‍ മറ്റൊരാളുമായി ഇയര്‍ഫോണുകള്‍ പങ്കിടുമ്പോള്‍ അതും അണുബാധയ്ക്ക് കാരണമായേക്കാം. മറ്റൊരാളുമായി പങ്കിട്ട ശേഷം ഇയര്‍ഫോണുകള്‍ എപ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

ഇയര്‍ഫോണുകള്‍ പതിവായി ഉപയോഗിക്കുന്നത് ശ്രവണശേഷി 40 മുതല്‍ 50 ഡെസിബെല്‍ വരെ കുറയ്ക്കുന്നു. ചെവി വൈബ്രേറ്റു ചെയ്യാന്‍ തുടങ്ങുന്നു. ഇത് ബധിരതയ്ക്ക് കാരണമാകുന്നു. എല്ലാ ഇയര്‍ഫോണുകളിലും ഉയര്‍ന്ന ഡെസിബെല്‍ തരംഗങ്ങളുണ്ട്. ഇത് ഉപയോഗിക്കുന്നത്  കേള്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തും.

കൂടാതെ ഇയര്‍ഫോണിലൂടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് മാനസിക പ്രശ്നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഒപ്പം ഇയര്‍ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇയര്‍ഫോണുകള്‍ മിതമായി മാത്രം ഉപയോഗിക്കുക. ചെവികളെ സംരക്ഷിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button