Latest NewsNewsInternational

കോവിഡ് മൂലം മരണത്തിന് കാരണമാകുന്ന രണ്ട് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു : ഗ്ലോബല്‍ ഫണ്ട് റിപ്പോര്‍ട്ട് പുറത്ത്

കേപ് ടൗണ്‍ : ലോകരാഷ്ട്രങ്ങളില്‍ കൊറോണയുടെ പ്രഭാവത്തെ തുടര്‍ന്ന് മാരക രോഗങ്ങളായ എയ്ഡ്‌സ്, മലേറിയ, ക്ഷയം തുടങ്ങിയവ ദരിദ്ര രാജ്യങ്ങളില്‍ വീണ്ടും ഇരട്ടിയായെന്ന് ഗ്ലോബല്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. കോവിഡ് പകര്‍ച്ചവ്യാധി മൂലം എച്ച്ഐവി പരിശോധനയും പ്രതിരോധവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കുത്തനെ കുറഞ്ഞുവെന്ന് ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 നെ അപേക്ഷിച്ച്, എച്ച്ഐവി പ്രതിരോധവും ചികിത്സയും തേടുന്നവരുടെ എണ്ണം 11 ശതമാനം കുറഞ്ഞു. മിക്ക രാജ്യങ്ങളിലും, കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം, എച്ച്ഐവി ചികിത്സ മോശമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണയെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എയ്ഡ്‌സ് ബാധിതര്‍ക്ക് യഥാവിധി ചികിത്സ ലഭിക്കാതിരിക്കുകയും രോഗികള്‍ മരണത്തിന് കീഴടങ്ങിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button