Latest NewsNewsIndia

കശ്മീരിൽ മേഘവിസ്ഫോടനം: ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിൽ മേഘവിസ്‌ഫോടനം. ആടുകളെ മേയ്‌ക്കുന്ന ബകർവാൾ വർഗത്തിൽപ്പെട്ട നാല് പേർ മരിച്ചു.

ബരാമുള്ള ജില്ലയിലെ റാഫിയാബാദ് പ്രദേശത്തെ കഫർനാർ പുൽമേടുകളിലാണ് മേഘവിസ്‌ഫോടനം നടന്നത്. ആറു പേർ അടങ്ങിയ കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. ആറാമത്തെ ആൾക്കായി തിരച്ചിൽ തുടരുന്നു എന്നും പോലീസ് അറിയിച്ചു.

രജൗരി ജില്ലയിലെ ഹാജി ബഷീർ അഹമ്മദ് ഖാരിയുടെ കുടുംബമാണ് മേഘവിസ്‌ഫോടനത്തിൽപ്പെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ വ്യക്തിയെ രക്ഷാസംഘം തിരയുന്നുണ്ടെന്നും ഡെപ്യൂട്ടി ഇൻസ്‌പെക്ടർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button