Latest NewsNewsIndiaCrime

പതിനാലുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

മുംബൈ : പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ്നഗര്‍ സ്വദേശി ശ്രീകാന്ത് ഗെയ്ക്‌വാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും അക്രമത്തിനും കേസെടുത്തിട്ടുണ്ട്. പോക്സ് കേസും ചുമത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് ഉല്ലാസ് നഗറിലെ റെയില്‍വേ സ്റ്റേഷനടുത്ത് 14കാരി ക്രൂരമായ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയാവുന്നത്. രാത്രി മുഴുവന്‍ പീഡനത്തിരയായ കുട്ടി രാവിലെ വീട്ടിലെത്തി കാര്യം പറഞ്ഞതോടെയാണ് വിവരം പുറംലോകമറിയുന്നത്. എന്നാല്‍, പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ കുട്ടിയുടെ വീട്ടുകാരോട് കുറ്റകൃത്യം നടന്നത് തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞ് പൊലീസ് തിരിച്ചയച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ശ്രീകാന്ത്.

shortlink

Related Articles

Post Your Comments


Back to top button