Latest NewsWildlifeNewsInternationalTravelHill StationsAdventure

ജപ്പാനിലെ സൂയിസൈഡ് ഫോറസ്റ്റ്: ഉള്ളിൽ പ്രവേശിച്ചാൽ മനസ്സിനെ ഏതോ അദൃശ്യശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുന്നു

ഈ വനത്തിൽ വടക്കുനോക്കിയന്ത്രമോ ഫോണോ ഒന്നും പ്രവർത്തിക്കില്ല

സൂയിസൈഡ് ഫോറസ്റ്റ് അഥവാ ആത്മഹത്യാവനം. ജപ്പാനിൽ ഏറെ പ്രശസ്തി നേടിയ ഘോര വനമാണ് സൂയിസൈഡ് ഫോറസ്റ്റ്. മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ വനത്തിൽ മൃഗങ്ങളെയോ പക്ഷികളെയും കാണുന്നത് തന്നെ വളരെ വിരളമാണ്. ഈ വനത്തെ എന്തുകൊണ്ട് ഇങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. ഈ വനത്തിൽ ഓരോ വർഷവും നൂറുകണക്കിന് ആളുകളാണ് മരണപ്പെടുന്നത്. ആരെങ്കിലും ഈ വനത്തിൽ പ്രവേശിച്ചാൽ അവരുടെ മനസ്സിനെ ഏതോ ഒരു അദൃശ്യശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യുക്കുമത്രേ.

ആത്മഹത്യാ നിരക്ക് കൂടുന്നതിനാൽ ഈ സ്ഥലത്ത് പോലീസ് ഒരു സൂയിസൈഡ് പ്രിവൻഷൻ സ്ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരൻ പറയുന്ന അനുഭവം എന്തെന്നുവെച്ചാൽ ഒരിക്കൽ ഇതിനെ കുറിച്ച് അന്വേഷിക്കാൻ കുറച്ചു പോലീസുകാർ പോയെന്നും കൂടെയുണ്ടായിരുന്ന പോലീസുകാരൻ രാത്രി ടെന്റിൽ നിന്ന് എഴുന്നേറ്റ് കാട്ടിൽ പോയി ആത്മഹത്യ ചെയ്തു എന്നുമാണ്.

 

ഈ കാടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെ വടക്കുനോക്കിയന്ത്രമോ ഫോണോ ഒന്നും പ്രവർത്തിക്കില്ല. അതുകൊണ്ടുതന്നെ കാട്ടിൽ അകപ്പെട്ടാൽ പുറത്തുകടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വനത്തിൽ തൂങ്ങി മരിക്കുന്നവർക്ക് ഒരു പ്രത്യേകത കാണാൻ സാധിക്കും. തൂങ്ങി മരിച്ചു കിടക്കുന്നവരുടെ കാലുകൾ നിലത്ത് ചവിട്ടിയായിരിക്കും നിൽക്കുന്നത്. കാൽ നിലത്ത് കുത്തിയാൽ തൂങ്ങി മരിക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഓരോ വർഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളാണ് പോലീസ് കണ്ടെടുക്കുന്നത്.

സൂയിസൈഡ് ഫോറെസ്റ്റിനെ ആസ്പദമാക്കി നിരവധി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. ഉൾവനത്തിൽ പ്രവേശിച്ചിലാണ് കൂടുതൽ പ്രശ്നമെന്ന് പ്രദേശവാസികൾ പറയുന്നു. 1990ന് മുമ്പ് വർഷത്തിൽ 30 ആളുകൾ ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തിൽ 2004ന് ശേഷമുള്ള കണക്കുകൾ പ്രകാരം പ്രതിവർഷം 100 ലധികം ആളുകൾ മരിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഫോട്ടോ ജേണലിസ്റ്റായ റോബ് ഹിൽഹൂളി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെ. ‘ഒരു വലിയ മരച്ചുവട്ടിൽ കട്ടിയുള്ള ഇലകൾക്കിടയിൽ ഗർഭപാത്രത്തിൽ ഒരു കുട്ടി കിടക്കുന്നതുപോലെ ഒരു മൃതദേഹം ഞാൻ കണ്ടു. അവർക്ക് ഏകദേശം 50 വയസ്സ് തോന്നിക്കുമായിരുന്നു’.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എന്തിനാണ് ആത്മഹത്യ ചെയ്യാൻ ഈ കാട് തേടി വരുന്നതെന്ന് ഇനിയും ആർക്കും പിടികിട്ടാത്ത കാര്യമാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്നത് മറ്റൊരു സത്യം. എന്തുതന്നെയായാലും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കൂട്ടത്തിൽ ഈ കാടും അവശേഷിക്കുന്നു.

shortlink

Post Your Comments


Back to top button