Latest NewsIndia

ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന്

അടുത്ത തെരഞ്ഞെടുപ്പ് പുതിയ മുഖ്യമന്ത്രിയെ മുൻനിർത്തി നടത്താനാണ് ബിജെപി തീരുമാനം.

ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നെന്നു മാധ്യമ റിപോർട്ടുകൾ.
മന്‍സുഖ് മാണ്ഡവ്യ, നിതിന്‍ പാട്ടീല്‍ അടക്കം അഞ്ച് പേരുകളാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്. അതേസമയം പ്രഫുൽ പട്ടേലിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നതായി റിപോർട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് പുതിയ മുഖ്യമന്ത്രിയെ മുൻനിർത്തി നടത്താനാണ് ബിജെപി തീരുമാനം.

ലോക്‌സഭാ അംഗമായ സിആര്‍ പാട്ടീലാണ് വര്‍ഷങ്ങളായ വാരണാസി മണ്ഡലത്തിന്റെ മേല്‍നോട്ട ചുമതല പ്രധാനമന്ത്രിക്കുവേണ്ടി നിര്‍വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാട്ടീല്‍, സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിക്കപ്പെട്ടു. അധ്യക്ഷനായി ചുമതലയേറ്റ പാട്ടീല്‍ സംഘടനയുടെ നേതൃനിരയില്‍ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും ആംആദ്മിക്കുണ്ടായ നേട്ടവും ബിജെപി കണക്കിലെടുത്തു.

തുടര്‍ന്നാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ കര്‍ശന നിലപാടെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഗുജറാത്ത് മന്ത്രിസഭയുടെ അഴിച്ചുപണിയിലും അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയിലും പട്ടേല്‍ വിഭാഗത്തിന് വലിയ പരിഗണന ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button