Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് കേക്ക് തേച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

ലക്‌നൗ : ഉത്തർപ്രദേശിലെ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകനെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് കേക്ക് തേച്ചെന്ന പേരിൽ പോക്‌സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.

Read Also : ‘ഓപ്പറേഷൻ ജാവ’ ക്ക് ശേഷം പുതിയ ചിത്രവുമായി തരുൺ മൂർത്തി : ചിത്രീകരണം കൊച്ചിയിൽ തുടങ്ങും 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് കുട്ടിയുടെ സമ്മതമില്ലാതെ ചേർത്ത് പിടിച്ച് ഇയാൾ കേക്ക് തേയ്‌ക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അദ്ധ്യാപകനെതിരെ കേസ് എടുത്തത്. സംഭവത്തിന് പിന്നാലെ അദ്ധാപകനെ സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തു.

സെപ്തംബർ അഞ്ചിന് അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ സമ്മതമില്ലാതെ അദ്ധ്യാപകൻ ചേർത്ത് പിടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button