Latest NewsNewsIndia

കോണ്‍ഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് : എംഎല്‍എ രാജ് കുമാര്‍ ബിജെപിയില്‍ ചേർന്നു

സമൂഹത്തിന്റെ താഴെതട്ടിലുള്ള ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് രാജ്കുമാർ പറഞ്ഞു

ന്യൂഡൽഹി : ഉത്തരാഖണ്ഡ് കോൺഗ്രസ് എംഎൽഎ രാജ്കുമാർ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

സമൂഹത്തിന്റെ താഴെതട്ടിലുള്ള ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് രാജ്കുമാർ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇവരെ എന്നും ആശ്രിതരാക്കി നിർത്താനായിരുന്നു കോൺഗ്രസ് ശ്രമം. ഇന്ന് താൻ ബിജെപി അംഗത്വം സ്വീകരിച്ചു. പാർട്ടിയുടെ നേതൃത്വത്തിൽ ഉത്തരാഖണ്ഡിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാജ്കുമാർ വ്യക്തമാക്കി.

Read Also  :  പിണറായിയ്ക്ക് മത തീവ്രവാദികളെ ഭയമാണ്, നാർക്കോട്ടിക് ജിഹാദ് കേട്ടിട്ടേയില്ലെന്ന് പറഞ്ഞത് അതുകൊണ്ട്: കെ.സുരേന്ദ്രന്‍

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button