KottayamKeralaLatest NewsNews

പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം: പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണച്ച് ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്. പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ചി​ല വി​പ​ത്തു​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ​ന​ൽ​കുകയും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ന്‍റെ വി​ശ്വാ​സി​ സ​മൂ​ഹ​ത്തെ ആ​ഹ്വാ​നം ചെ​യ്തു എന്ന് മാത്രമെയുള്ളൂയെന്ന് ആർച്ച് ബിഷപ്പ് ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ദീപികയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: വിവാഹത്തട്ടിപ്പിലൂടെ അമ്മയെ ചതിച്ച തട്ടിപ്പ് വീരനെ 16 വർഷങ്ങൾക്ക് ശേഷം മകള്‍ പൊക്കി അകത്താക്കി

‘കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ചി​ല ഘ​ട​ക​ങ്ങ​ൾ കു​റ​ച്ചു​കാ​ല​മാ​യി ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ശ​ക്തി​യാ​ർ​ജി​ക്കു​ക​യാ​ണ്. കു​ടും​ബ​ങ്ങ​ളു​ടെ അ​ടി​ത്ത​റ ഇ​ള​ക്കു​ക​യും സാ​മൂ​ഹ്യ​ജീ​വി​തം ക​ലു​ഷി​ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു.​ കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ മു​മ്പി​ല്ലാ​ത്ത വി​ധം ഗു​രു​ത​ര​വും വ്യ​ത്യ​സ്ത​വു​മാ​യ ഭീ​ഷ​ണി​ക​ളെ നേ​രി​ട്ടുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്ത്രീപീ​ഡ​ന​ങ്ങ​ളും ആ​ത്മ​ഹ​ത്യ​ക​ളും വ​ലി​യ തോ​തി​ൽ വ​ർ​ധിച്ചു​വ​രു​ന്നു. പ്രാ​യ​പൂ​ർ​ത്തിയാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളും യു​വ​തി​ക​ളും വി​വാ​ഹി​ത​രാ​യ വീ​ട്ട​മ്മ​മാ​ർ​പോ​ലും ഇ​തി​ന് ഇ​ര​യാ​കു​ന്നു.

പ്ര​ണ​യ​ക്കെ​ണി​ക​ളി​ൽ​പെ​ടു​ത്തി വ​ഞ്ചി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് പ​ല പീ​ഡ​ന​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. ഇ​ത് പെ​ൺ​കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല ആ​ൺ​കു​ട്ടി​ക​ളെ​യും കെ​ണി​യി​ൽ പെ​ടു​ത്തു​കയും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ത്തി​നും ഇ​ര​യാ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​പ്പോ​ൾ താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​തോ​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് വ്യാ​പ​ക​മാ​കാ​നും കേ​ര​ളം അ​തി​ന്‍റെ മു​ഖ്യ​വി​പ​ണി​ക​ളി​ലൊ​ന്നാ​യി തീ​രാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. പ്ര​ണ​യ​തീ​വ്ര​വാ​ദ​വും ല​ഹ​രി​തീ​വ്ര​വാ​ദ​വും ഒ​രു​മി​ച്ചു പോ​കു​ന്ന​വ​യാ​ണ്. മ​നു​ഷ്യ​ദ്രോ​ഹ​പ​ര​മാ​യ ഇ​ത്ത​രം ഭീ​ഷ​ണി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നാ​ണ് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

അ​ധി​കാ​രി​ക​ളുടെ നി​സം​ഗ​ത രാ​ജ്യ​ത്തി​ന്‍റെ​ ഭാ​വി അ​പ​ക​ട​ത്തി​ലാ​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തി​ക​ഞ്ഞ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണമെന്ന് ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ആവശ്യപ്പെട്ടു. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും സാം​സ്കാ​രി​ക നാ​യ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഇ​വി​ടത്തെ ഭാ​വി​ത​ല​മു​റ​യു​ടെ ഉ​ന്ന​മ​ന​ത്തി​നും ക്ഷേ​മ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ക​ട​പ്പെ​ട്ട​വ​രാ​ണ്. ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ആ​ശ​ങ്ക​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നും തു​റ​ന്ന മ​ന​സോ​ടെ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നും പൊ​തു​രം​ഗ​ത്തു​ള്ള​വ​ർ ത​യാറാ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളും പു​ല​ർ​ത്തു​ന്ന വേ​ർ​തി​രി​വു​ന​യ​ങ്ങ​ൾ തി​രു​ത്ത​പ്പെ​ടേ​ണ്ട​വ​യാ​ണ്. ധാ​ർമി​ക​ത​യു​ടെ ശ​ബ്ദ​മാ​യ സ​ഭ​യ്ക്ക് സാ​മൂ​ഹി​ക തി​ന്മ​ക​ളു​ടെ​നേ​രെ മൗ​നം പാ​ലി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല’- ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button