ThiruvananthapuramLatest NewsKeralaNattuvarthaNews

തമ്പാനൂർ റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓട്ടോയുമായി കടന്നു കളഞ്ഞ മെക്കാനിക് അറസ്റ്റിൽ

സി സി അടയ്ക്കാത്തതിനാൽ വാഹനം കൊണ്ടുപോകുന്നത് ബാങ്ക് അധികൃതരാണെന്നാണ് ആദ്യം കരുതിയത്

തി​രു​വ​ന​ന്ത​പു​രം: തമ്പാനൂർ റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓട്ടോയുമായി കടന്നു കളഞ്ഞ മെക്കാനിക് അറസ്റ്റിൽ. കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല ക​ണ്ണം​കോ​ട് സ്വ​ദേ​ശി ര​മേ​ശ് (47) ആണ് ക​ന്‍റോ​ണ്‍​മെ​ന്റ് പോ​ലീ​സിന്റെ പിടിയിലായത്. ക​ഴി​ഞ്ഞ​മാ​സം 27ന് ത​മ്പാനൂ​ര്‍ രാ​ജാ​ജി ന​ഗ​റി​ല്‍ ശാ​ലു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷയാണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച​ത്.

Also Read:വാളയാർ പെൺകുട്ടികളുടെ അമ്മ സമരത്തിലേക്ക്: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം

തമ്പാനൂർ റോഡിൽ ക​ഴി​ഞ്ഞ മാ​സം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ശാ​ലു​വിന്‍റെ ഓ​ട്ടോ​ തട്ടിയെടുത്ത് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് രമേശന്‍ പോകുകയായിരുന്നു. എന്നാല്‍ ഓട്ടോയുടെ ഉടമസ്ഥനായ ശാലു മോഷണ വിവരം അറിയാന്‍ വൈകി. സി​സി അ​ട​ക്കാ​ത്ത​നി​നാ​ല്‍ ബാ​ങ്ക് അധികൃതര്‍ വാ​ഹ​നം കൊണ്ട് പോ​യെ​ന്നാ​യി​രു​ന്നു ശാ​ലു ആ​ദ്യം ക​രു​തി​യ​ത്. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് സത്യം വെളിയില്‍ വന്നത്. തുടര്‍ന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പിടിയിലായ പ്രതി ര​മേ​ശ​ന്‍ നേ​ര​ത്തെ കരമ​ന ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു. മെക്കാനിക്കായ ഇയാള്‍ അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന​തും ത​ക​രാ​റ് സം​ഭ​വി​ച്ച​തു​മാ​യ ഓ​ട്ടോ​ക​ള്‍ കു​റ​ഞ്ഞ​വി​ല​ക്കെ​ടു​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്കി ന​ല്‍​കുമായിരുന്നു. ഇതിനിടയിലാണ് ഈ സംഭവം അരങ്ങേറുന്നത്. രമേശനെതിരെ മറ്റെന്തെങ്കിലും കേസുകൾ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button