KeralaLatest NewsNews

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണം : പ്രമേയവുമായി എൻഎസ്‍യുഐ

ന്യൂഡൽഹി : രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‍യുഐ. ഇക്കാര്യമാവശ്യപ്പെട്ടുള്ള സംഘടന പ്രമേയം ഞായറാഴ്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പാസാക്കി.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൻ കീഴിൽ വിദ്യാർഥികൾ സുരക്ഷിതരാണെന്ന തോന്നലുണ്ടെന്നും പ്രമേയത്തിൽ പറയുന്നു. രാജ്യത്തെ വിദ്യാർഥികളോടുള്ള രാഹുല്‍ ഗാന്ധിയുടെ ആഭിമുഖ്യം അംഗീകരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃമികവിൽ വിശ്വാസമുണ്ട്. രാഹുലിന് കീഴിൽ രാജ്യം സുസ്ഥിരവും സമാധാനപൂർണവുമായ സമൂഹമായി ഉയരുമെന്നു കരുതുന്നതായും സംഘടന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button