KeralaLatest NewsNews

പാലാ ബിഷപ്പല്ല, കേരളത്തിൻ്റെ സമാധാനം കെടുത്തിയത് പിണറായി വിജയനാണ് : പികെ കൃഷ്ണദാസ്‌

തിരുവനന്തപുരം : നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് പിന്തുണയുമായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്‌. പാലാ ബിഷപ്പല്ല കേരളത്തിൻ്റെ സമാധാനം കെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് പറഞ്ഞ വിഷയങ്ങൾ പരിഗണിക്കുന്നതിന് പകരം പൂർണമായും അവഗണിക്കുകയാണ് ചെയ്യുന്നതെന്നും കൃഷ്ണദാസ്‌ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

പാലാ ബിഷപ്പല്ല കേരളത്തിൻ്റെ സമാധാനം കെടുത്തിയത്, മുഖ്യമന്ത്രി പിണറായി വിജയനാണ്.ബിഷപ്പുന്നയിച്ച വിഷയങ്ങൾ പരിഗണിക്കുന്നതിന് പകരം പൂർണമായും അവഗണിക്കുകയാണ് ചെയ്യുന്നത്. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം പ്രഖ്യാപിക്കാനോ വസ്തുതകൾ അന്വേഷിക്കാനോ മുഖ്യമന്ത്രി കൂട്ടാക്കിയില്ല.

Read Also  :  പാലാ ബിഷപ്പിന്റെ ശബ്ദം ഇരകളായ സമൂഹത്തിന്റേത്: ലൗ ജിഹാദും നാര്‍ക്കോ ഭീകരവാദവും തടയാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണം

കൂടാതെ തീവ്രവാദത്തിനും നിർബന്ധിത മതപരിവർത്തനത്തിനും എതിരെ ബിഷപ്പ് നടത്തിയ പ്രസ്താവന മുസ്ലിം വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തതിന് പിന്നിലും മുഖ്യമന്ത്രിയും സി.പി.എമ്മും തന്നെയാണ് മുഖ്യ പ്രതികൾ ,കൂട്ടുപ്രതികൾ പ്രതിപക്ഷവും.ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്ന LDF ഉം UDF ഉം നിങ്ങളുടെ ഘടക കക്ഷി നേതാക്കളായ ജോസ് കെ മാണിയുടെയും മാണി സി കാപ്പൻ്റെയും നിലപാടിനോടുള്ള പ്രതികരണം വ്യക്തമാക്കണം, ജോസ് കെ മാണിയോട് മുഖ്യമന്ത്രിയുടെ നിലപാടും അറിയിക്കണം. ക്രിസ്ത്രീയ സഭകളുടെ ആശങ്ക പരിഗണിച്ച് സമാധാനം പുനസ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻക്കൈയ്യെടുക്കണം.

shortlink

Related Articles

Post Your Comments


Back to top button