Latest NewsKeralaNews

പാലാ ബിഷപ്പിന്റെ പരാമർശത്തിൽ നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണം: പി. രാജീവ്

തിരുവനന്തപുരം : പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്ന് മന്ത്രി പി. രാജീവ്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

അവസരം കാത്തിരിക്കുന്നവർക്ക് ആണ് ഈ ചർച്ചകൾ ഗുണം ചെയ്യുകയെന്നും മതനിരപേക്ഷത തകർക്കുന്ന പരാമർശങ്ങൾ ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരം ആണെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കേരളത്തിന് നല്ലതല്ല. വിവാദം തുടരാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി.

Read Also  :  പാർട്ടിക്ക് തെറ്റ് പറ്റിയില്ല, സ്വീകരിച്ചത് ഉചിതമായ തീരുമാനമാണ്: ലീ​ഗിന് പിന്തുണയുമായി ഹരിത ജനറൽ സെക്രട്ടറി

കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും ചെറുപ്രായത്തിൽ തന്നെ നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നുവെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയാണ് വിവാദമായത്. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ബിഷപ്പ് പ്രസ്താവന നടത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button