ThiruvananthapuramLatest NewsKeralaNattuvarthaNews

ഭർത്താവിനെ വെട്ടിക്കൊന്ന് ഒന്നുമറിയാത്തത് പോലെ ഭാര്യയുടെ പെരുമാറ്റം: അറസ്റ്റിലായ യുവതിയ്ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് വെ​ള്ള​റ​ടയിൽ ഗൃ​ഹ​നാ​ഥ​നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാ​ര്യ ഷീ​ബ എ​ന്ന സു​മ​ല​ത​യെ (42) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​മ്പൂരി ക​ണ്ടം​തി​ട്ട ജി​ബു ഭ​വ​നി​ല്‍ സെ​ല്‍വ​മു​ത്തു​വാ​ണ്​ (52) ശ​നി​യാ​ഴ്ച​ വീ​ട്ടി​നു​ള്ളി​ല്‍ ഭാ​ര്യ​യു​ടെ വെ​ട്ടേ​റ്റു മ​രി​ച്ച​ത്. ഭർത്താവ് ഉറങ്ങിക്കൊണ്ടിരിക്കെയായിരുന്നു സു​മ​ല​ത കൊലപാതകം നടത്തിയത്.

Also Read:നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

സെ​ല്‍വമു​ത്തു​ റബ്ബർ ടാപ്പിങ്ങിനിടെ പ​രി​ക്കേ​റ്റ് ക​ട്ടി​ലി​ല്‍ കി​ട​ക്കു​ക​യാ​ണെ​ന്ന് ഭാ​ര്യ തന്നെയാണ് നാ​ട്ടു​കാ​രോ​ട് വിളിച്ചു പറഞ്ഞത്. വീ​ട്ടി​ന​ക​ത്തു ക​യ​റി​യ​വ​ർ കണ്ട കാഴ്ച ക​ഴു​ത്തി​നും ത​ല​ക്കും വെ​ട്ടേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ സെ​ല്‍വ മു​ത്തു​ മരണപ്പെട്ടു കിടക്കുന്നതാണ്. തു​ട​ര്‍ന്ന്, നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​നെ അ​റി​ക്കുകയായിരുന്നു. സെൽവമുത്തുവും ഭാര്യയും തമ്മിൽ കലഹം പതിവായിരുന്നെന്നെന്നാണ് നാട്ടുകാരുടെ മൊഴി. സം​ഭ​വ ദി​വ​സ​വും ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യതായി നാട്ടുകാർ പറഞ്ഞു.

സെൽവമുത്തുവിന് ത​ല​ക്കും ക​ഴു​ത്തി​നും ആ​ഴ​ത്തി​ല്‍ വെ​ട്ടേ​റ്റി​രു​ന്നു. സു​മ​ല​ത പ​ല​പ്പോ​ഴും മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ടെ​ന്ന് അ​യ​ല്‍വാ​സി​ക​ള്‍ പോലീസിനോട് പറഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​ന്‍ മ​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട്, വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ക​യും കൊ​ല്ലാ​നു​പ​യോ​ഗി​ച്ച ആ​യു​ധം വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് എ​ടു​ത്തു​ന​ല്‍കു​ക​യും ചെ​യ്തത് സുമലത തന്നെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button