MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് കടയില്‍ പാല്‍ വാങ്ങിക്കാനെത്തിയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: കടയുടമ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തു

ഫ്രീസറില്‍നിന്നും പാല്‍ എടുക്കുന്നതിനിടെ ഇയാള്‍ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

മലപ്പുറം: പാല്‍ വാങ്ങിക്കാനെത്തിയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കടയുടമ ഖാലിദിനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മലപ്പുറം ഒതുക്കുങ്ങലിലെ കടയുടമയായ 64കാരനായ തൊടുത്തു പറമ്പ് സ്വദേശി ഖാലിദിനെ(64)യാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

ഉച്ചയോടെ കടയിലെത്തിയ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പാല്‍ വാങ്ങാനായി എത്തിയ പെണ്‍കുട്ടിയോട് കടയുടമ അകത്തുകയറി ഫ്രീസറില്‍നിന്നും പാല്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. കടയുടെ അകത്തുകയറിയ പെണ്‍കുട്ടി ഫ്രീസറില്‍നിന്നും പാല്‍ എടുക്കുന്നതിനിടെ ഇയാള്‍ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കുതറിമാറി ഓടുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

നീയെല്ലാം ഒരു മുസ്ലീമാണോ?: വിനായക ചതുർത്ഥി ആഘോഷിച്ച അർഷി ഖാനെതിരെ സൈബർ ആക്രമണം

വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് സംഭവം പറഞ്ഞതോടെ വിവരം മലപ്പുറം ഡിവൈഎസ്‌പി പ്രദീപ് കുമാറിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി കടയുടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആളുകള്‍ ശ്രദ്ധിക്കാത്ത രീതിയിൽ മുന്‍വശം തന്നെ മറച്ച രീതിയിലാണ് കടയുടെ പ്രവര്‍ത്തനമെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി ലൈസന്‍സസില്ലാതെയാണ് ഈ കട പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button