KeralaLatest NewsNews

എല്‍ഡിഎഫിന്റെ തുടര്‍ഭരണം യുഡിഎഫിന്റെ തകര്‍ച്ച വേഗത്തിലാക്കിയെന്ന് എ വിജയരാഘവന്‍

കൊച്ചി: പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം യുഡിഎഫിന്റെ തകര്‍ച്ച വേഗത്തിലാക്കിയെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചാല്‍ ഉണ്ടാകുന്ന ഗുണകരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ സിപിഎം നേരത്തെ ചൂണ്ടികാണിച്ചതാണ്. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തകര്‍ച്ചയുടെ വേഗത വര്‍ധിക്കുമെന്ന് സിപിഎം പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജനങ്ങളുടെ താത്പര്യത്തെ അല്ല പ്രതിനിധാനം ചെയ്യുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗിനകത്തും വലിയ തര്‍ക്കങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇനിയും വലിയ പ്രതിസന്ധിയിലേക്ക് യുഡിഎഫ് നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button