CricketLatest NewsNewsSports

ഇത് അസംബന്ധമാണ്, കോഹ്‌ലി ക്യാപ്റ്റനായി തുടരും: ബിസിസിഐ

മുംബൈ: ടി20 ലോകകപ്പിനുശേഷം വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വാർത്തകൾ തള്ളി ബിസിസിഐ. ബിസിസിഐ ട്രഷറർ അരുൺ ധുമാലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഫോർമാറ്റിലും കോഹ്‌ലി തന്നെ ഇന്ത്യൻ നായകനായി തുടരുമെന്ന് അരുൺ ധുമാൽ അറിയിച്ചു.

‘ഇത് അസംബന്ധമാണ്. അങ്ങനെ ഒന്നും സംഭവിക്കുന്നില്ല. ഇത് മാധ്യമങ്ങൾ മാത്രം പറയുന്ന കാര്യമാണ്. ക്യാപ്റ്റൻസി മാറുന്നതിനെപ്പറ്റി ഇതുവരെ തങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല. വിരാട് തന്നെ എല്ലാ ഫോർമാറ്റിലും ക്യാപ്റ്റനായി തുടരും’ അരുൺ ധുമാൽ അറിയിച്ചു.

Read Also:- ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കാനായി കോഹ്‌ലി സ്ഥാനമൊഴിയുമെന്നും കോഹ്‌ലിക്ക് പകരം രോഹിത് ശർമ ക്യാപ്റ്റനാവും എന്നുമായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രോഹിത് ശർമ. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം ഏറെ വൈകാതെ കോഹ്‌ലി അറിയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button