KannurKerala

വയോധികരായ മാതാപിതാക്കൾക്ക് നേരെ അക്രമം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ അസഭ്യം പറഞ്ഞയാൾ അറസ്റ്റില്‍ 

ഇയാൾ എസ്ഡിപിഐയുടെ പാലായിലെ നേതാവാണെന്നും പറയപ്പെടുന്നുണ്ട്.

കണ്ണൂര്‍: പൊലീസുകാരനെ അസഭ്യം പറഞ്ഞെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഇയാള്‍ മദ്യപിച്ചെത്തി വീട്ടില്‍ ബഹളം വയ്ക്കുകയും പ്രായമായ രക്ഷിതാക്കളെ ശല്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാന്‍ വന്നതായിരുന്നു പൊലീസ്. ഓട്ടോ ഡ്രൈവറായ അനസിനെയാണ് അറസ്റ്റ് ചെയ്തത്.

അസഭ്യം പറഞ്ഞതിന് പിന്നാലെ ജീപ്പിന് കുറുകെ ഇയാള്‍ ഓട്ടോറിക്ഷയിട്ട് മാര്‍ഗതടസം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മദ്യപിച്ചെത്തി മാതാപിതാക്കളെ ശല്യം ചെയ്തതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ അനസിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസുകാരുടെ മുന്നില്‍ വച്ചും ഇയാള്‍ പിതാവിനെ അസഭ്യം പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഇയാൾ എസ്ഡിപിഐയുടെ പാലായിലെ നേതാവാണെന്നും പറയപ്പെടുന്നുണ്ട്.

വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button