Latest NewsNewsIndia

ബംഗാളിൽ ബിജെപി എംപിയുടെ വീടിന് നേരെ വീണ്ടും ബോംബേറ്: പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപണം

നേരത്തെ അര്‍ജുന്‍ സിംഗിന്റെ ഭട്പാരയിലെ വീടിന് നേരെ മൂന്ന് ബോംബുകള്‍ എറിഞ്ഞതായി പരാതി ഉണ്ടായിരുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി എംപി അര്‍ജുന്‍ സിംഗിന്റെ വീടിനു നേരെ വീണ്ടും ബോംബ് എരിഞ്ഞതായി ആരോപണം. നേരത്തെ അര്‍ജുന്‍ സിംഗിന്റെ ഭട്പാരയിലെ വീടിന് നേരെ മൂന്ന് ബോംബുകള്‍ എറിഞ്ഞതായി പരാതി ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും ബോംബേറുണ്ടായതായി ആരോപണം ഉയർന്നത്.

സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതേസമയം, ബോംബ് എറിഞ്ഞതിന് പിന്നിൽ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് അര്‍ജുന്‍ സിംഗ് ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രാധാന്യമുള്ള ഈ സമയത്ത് ബിജെപി നടത്തിയ നാടകമാണിതെന്ന് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button