AlappuzhaKeralaNattuvarthaNews

കേരളത്തിൽ ജിഹാദികൾ മറ്റൊരു താലിബാൻ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ്: ജോൺ ഡിറ്റോ

മോഡിയുടെ നേതൃത്വം ഭാരതപൗരൻമാർക്ക് സുരക്ഷിതത്ത്വം ഉറപ്പു നൽകുന്നു

ആലപ്പുഴ: കേരളത്തിൽ ജിഹാദികൾ മറ്റൊരു താലിബാൻ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണെന്നും അതിനെതിരെ സമുദായതലത്തിൽ ജാഗരൂകരാകേണ്ടതിനെക്കുറിച്ചാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നും വ്യക്തമാക്കി സംവിധായകൻ ജോൺ ഡിറ്റോ. ജിഹാദി മൗലികവാദത്തെയും അത് വിരിച്ചിരിക്കുന്ന വിഷവലയെക്കുറിച്ചും അത് ഇരകളാക്കുന്നതിനെതിരെയും നിർഭയമായി തുറന്നു പറയാൻ ഒരു ബിഷപ്പ് ധൈര്യം കാണിച്ചിരിക്കുന്നുവെന്നത് നിസ്സാരമല്ലെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

താലിബാനും ഐഎസ്ഐഎസുമൊക്കെ ഭയം വിതറിക്കൊണ്ടാണ് ഓരോ സ്ഥലത്തും ആഭ്യന്തര കലഹവും ഭിന്നിപ്പുമുണ്ടാക്കുകയെന്നും അതാണ് ജിഹാദികൾ ഇവിടെയുമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കാമുകിയുടെ വീട് കേന്ദ്രീകരിച്ച്‌ കഞ്ചാവ് കച്ചവടവും വ്യാജ വാറ്റ് നിര്‍മ്മാണവും: ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി

വിവേകവും സാമാന്യ ബുദ്ധിയുമുള്ളവരാണ് സാധാരണ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരാറുള്ളത്. എന്നാൽ V D എന്നത് വിഡ്ഢിത്തത്തിന്റെ ഇനിഷ്യലായി മാറുന്നതും സ്വന്തം കളത്തിൽ നിൽക്കുന്ന ക്രിസ്ത്യൻ സമുദായത്തെ അപഹസിച്ചോടിച്ചു ജിഹാദികളുടെ എച്ചിൽ വാരാൻ പോകുന്നതും ദയനീയ കാഴ്ച്ചകളാണ്. പാലാ ബിഷപ്പിനെക്കൊണ്ട് നാർക്കോട്ടിക് ജിഹാദ് എന്ന് പറയിപ്പിച്ചത് സംഘ പരിവാറാണോ V D സതീശാ..? സംഘ്പരിവാറിന് അവരുടെ രാഷ്ട്രീയ ശത്രുക്കളെയും മിത്രങ്ങളേയും തിരിച്ചറിയാൻ ശേഷിയുണ്ട്. അത് സതീശൻ പഠിപ്പിക്കേണ്ടതില്ല. അഫ്ഗാൻ താലിബാൻ കുഴിയിലേക്ക് വീണപ്പോൾ ഭാരതത്തിലെ ഹിന്ദുക്കൾക്കും ബോധമുള്ള മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒന്നു മനസ്സിലായി.

മോഡിയുടെ നേതൃത്വം ഭാരതപൗരൻമാർക്ക് സുരക്ഷിതത്ത്വം ഉറപ്പു നൽകുന്നുവെന്ന്. കേരളത്തിൽ ജിഹാദികൾ മറ്റൊരു താലിബാൻ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ്. അതിനെതിരെ സമുദായതലത്തിൽ ജാഗരൂകരാകേണ്ടതിനെക്കുറിച്ചാണ് പാലാ ബിഷപ്പ് പറഞ്ഞത്. NSS ഉം കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ഇസ്ലാമിലെ ഒരു വിഭാഗം ജിഹാദികളുടെ താലിബാനിസത്തിനെതിരെ പരസ്യമായി രംഗത്തുവന്നതിനു ശേഷവും വി.ഡി.സതീശൻ സംഘ്പരിവാർ അജണ്ടയെന്ന് പിറുപിറുത്തു കൊണ്ടിരിക്കുന്നു.
KCBC യും ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചു. എറണാകുളം രൂപതയിലെ കുറച്ച് പുരോഹിതൻമാരും ചില അവസരവാദികളുമാണ് ആകെ ബിഷപ്പിനെ എതിർക്കുന്നത്.

മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം: താലിബാന്‍ ഭീഷണിയെന്ന് പിസി ജോര്‍ജ്

ജിഹാദി മൗലികവാദത്തെയും അത് വിരിച്ചിരിക്കുന്ന വിഷവലയെക്കുറിച്ചും അത് ഇരകളാക്കുന്നതിനെതിരെയും നിർഭയമായി തുറന്നു പറയാൻ ഒരു ബിഷപ്പ് ധൈര്യം കാണിച്ചിരിക്കുന്നുവെന്നത് നിസ്സാരമല്ല. താലിബാനും IS IS മൊക്കെ ഭയം വിതറിക്കൊണ്ടാണ് ഓരോ സ്ഥലത്തും ആഭ്യന്തര കലഹവും ഭിന്നിപ്പുമുണ്ടാക്കുക. അതാണ് ജിഹാദികൾ ഇവിടെയുമുണ്ടാക്കാൻ ശ്രമിക്കുന്നത്. മഹാരാജാസിലെ അഭിമന്യുവിനേയും വയലാറിലെ നന്ദുവിനേയും ന്യൂമാൻ കോളജിലെ ജോസഫ് മാഷിനേയും കൊന്നും വെട്ടിയും സൂചന നൽകിയ ജിഹാദികളെ വാക്കു കൊണ്ടെങ്കിലും പ്രതിരോധിക്കേണ്ടേ സതീശാ..?

കോൺഗ്രസ്സിന്റെ സകലസാധ്യതകളും ഇല്ലാതാക്കുന്ന, VD സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റി നെറിവുള്ള മറ്റാരേയെങ്കിലും ആ സ്ഥാനമേൽപ്പിക്കുകയാണ് ഉചിതം. സതീശാ, ഞങ്ങൾ ഭീതിയിലാണ്. ഞങ്ങളുടെ ബിഷപ്പിനെതിരെ പോലും ആക്രോശിച്ചോടിയടുത്തവർക്ക് എന്ത് മനുഷ്യത്തമാണ് താങ്കൾ കൽപ്പിച്ചു നൽകുന്നത്? അഫ്ഗാനിലേയും സിറിയയിലേയും പോലെ ചോരവീണ തെരുവുകളും തകർന്ന കെട്ടിടങ്ങളും വിജനതയും ഇവിടെയുമുണ്ടാകണോ സതീശാ? കാഫിറുകളൊക്കെ അഭയാർത്ഥികളാവണോ സതീശാ..? സംഘ്പരിവാർ വിരോധം പറഞ്ഞ് ജിഹാദി പിന്തുണയോടെ പിണറായിയെപ്പോലെ കേരളം ഭരിക്കാമെന്ന മോഹമാണ് സതീശാ ഇതിന് കാരണമെന്നറിയാം. അത് നല്ലതു തന്നെ. പിണറായിക്കൊപ്പം നിൽക്കുന്ന ഈഴവരും ഹരിജനങ്ങളും നിഷ്പക്ഷമതികളും താങ്കളുടെ കൂടെയില്ല എന്നോർക്കണം പമ്പര വി .ഡി . സതീശാ.

shortlink

Related Articles

Post Your Comments


Back to top button