KeralaLatest NewsNews

ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വം നമുക്കില്ല എന്നതാണ് ദുരന്തം : നര്‍കോട്ടിക് ജിഹാദില്‍ പ്രതികരിച്ച് ജോയ് മാത്യു

കൊച്ചി : സംസ്ഥാനത്ത് പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ മത മേലദ്ധ്യക്ഷന്‍മാര്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി നടന്‍ ജോയ് മാത്യു രംഗത്ത്.
‘മദ’ മേലധ്യക്ഷന്മാര്‍ വിഷംതുപ്പുമ്പോള്‍ ‘ഫ !വാ പൂട്ടെടാ ‘എന്ന് പറയാന്‍ ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വവും നമുക്കില്ല എന്നതാണ് നമ്മുടെ ദുരന്തം’ എന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മത മേലദ്ധ്യക്ഷന്‍മാര്‍ക്കെതിരെ അദ്ദേഹം രംഗത്ത് വന്നത്.

Read Also : പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരില്‍ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തില്‍

കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ്
പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവന നടത്തിയത്. ചെറുപ്രായത്തില്‍ തന്നെ കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നതായി വീഡിയോയില്‍ അദ്ദേഹം ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ ബിഷപ്പിനെ വിമര്‍ശിച്ചും അനുകൂലിച്ചും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button