Latest NewsNewsIndia

ക​ന​യ്യ​കു​മാ​റിന് പിന്നാലെ ജി​ഗ്നേ​ഷ് മേ​വാ​നി​യും കോ​ണ്‍​ഗ്ര​സി​ലേ​ക്ക്? സ്വീകരിക്കാനൊരുങ്ങി രാഹുൽ ഗാന്ധി

ബി​ഹാ​റി​ല്‍ സി​പി​ഐ​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന കോ​ട്ട​യാ​ണ് ബെ​ഗു​സ​രാ​യി.

ന്യൂ​ഡ​ല്‍​ഹി: സി​പി​ഐ​യു​ടെ യു​വ​നേ​താ​വ് ക​ന​യ്യ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചൊ​വ്വാ​ഴ്ച​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ന​യ്യ​കു​മാ​റി​ന്‍റെ കോ​ണ്‍​ഗ്ര​സ് പ്ര​വേ​ശ​നം രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യാ​യി. ക​ന​യ്യ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ടു​ത്തി​ടെ​യാ​യി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച.

അ​തേ​സ​മ​യം, ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ല്‍​എ ജി​ഗ്നേ​ഷ് മേ​വാ​നി​യും കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്ന് സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ജി​ഗ്നേ​ഷ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ആ​ദ്യ​വ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ഹാ​റി​ലെ ബേ​ഗു​സ​രാ​യി മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച ക​ന​യ്യ​കു​മാ​ര്‍ ബി​ജെ​പി​യി​ലെ ഗി​രി​രാ​ജ് സിം​ഗി​നോ​ടു വ​ന്‍ മാ​ര്‍​ജി​നി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ക​ന​ത്ത തോ​ല്‍​വി ക​ന​യ്യ​യ്ക്കു തി​രി​ച്ച​ടി​യാ​യി.

Read Also: ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന 30 കാരനെ എൻകൗണ്ടറിൽ തീർക്കുമെന്ന് മന്ത്രി

ക​ന​യ്യ​യെ പാ​ര്‍​ട്ടി​യി​ലെ​ടു​ക്കു​ന്ന കാ​ര്യം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു. ത​ല​യെ​ടു​പ്പു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭാ​വ​മു​ള്ള കോ​ണ്‍​ഗ്ര​സി​ന് ക​ന​യ്യ എ​ത്തു​ന്ന​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. ആ​ള്‍​ക്കൂ​ട്ട​ത്തെ പ്ര​ത്യേ​കി​ച്ച്‌, യു​വാ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന നേ​താ​വാ​ണു ക​ന​യ്യ​കു​മാ​ര്‍. ബി​ഹാ​റി​ല്‍ സി​പി​ഐ​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന കോ​ട്ട​യാ​ണ് ബെ​ഗു​സ​രാ​യി. 2020 ഡി​സം​ബ​റി​ല്‍ പാ​റ്റ്ന​യി​ലെ സി​പി​ഐ ഓ​ഫീ​സി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പേ​രി​ല്‍ ക​ന​യ്യ​യെ 2021 ഫെ​ബ്രു​വ​രി​യി​ല്‍ സി​പി​ഐ നേ​തൃ​ത്വം ശാ​സി​ച്ചി​രു​ന്നു. ക​ന​യ്യ​കു​മാ​ര്‍ ജെ​ഡി-​യു​വി​ല്‍ ചേ​രു​മെ​ന്ന് ഇ​ട​ക്കാ​ല​ത്ത് റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button