AlappuzhaKeralaNattuvarthaLatest NewsNews

പതിമൂന്നുകാരിയെ പീഡിപ്പിച്ചു: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

സുഖലാലിനെ പുറത്താക്കിയതായി സിപിഎം

ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റു ചെയ്തു. പതിമൂന്നുകാരിയെ പീഡിപ്പിച്ച ചേർത്തല നഗരസഭ 33-ാം വാർഡ് കൃഷ്ണാലയം സുഖലാലിനെ(58) പോക്സോ കേസ് ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല 33-ാം വാർഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ് സുഖലാൽ.

പെണ്‍കുട്ടിയുടെ വീടുമായി പരിചയം ഉണ്ടായിരുന്ന സുഖലാല്‍ ആ അടുപ്പം മുതലാക്കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടി കൂട്ടുകാരിയോട് വിവരം പങ്കുവച്ചതിനെ തുടര്‍ന്നാണ് പീഡനം പുറത്തറിഞ്ഞത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, സുഖലാലിനെ പുറത്താക്കിയതായി സിപിഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പിഎസ് ഗോപി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button