Latest NewsNewsInternational

കന്യാസ്ത്രീയുടെ വേഷത്തിൽ സെമിത്തേരിയിലെത്തി അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ

കന്യാസ്ത്രീയുടെ വേഷത്തിൽ സെമിത്തേരിയിലെത്തി അസ്ഥികൂടവുമായി നൃത്തം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഇംഗ്ലണ്ടിലാണ് സംഭവം. സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍ പോയ ആള്‍ പകര്‍ത്തിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. സെപ്റ്റംബര്‍ 11–ന് ആണ് സംഭവം നടന്നത്. കന്യാസ്ത്രീകളുടേതു പോലുള്ള ഗൗണ്‍ ധരിച്ച് തലയും മറച്ചാണ് സ്ത്രീ സെമിത്തേരിയിലെത്തിയത്.

സിമിത്തേരിയിലെത്തിയ യുവതി സമീപത്തുള്ള ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം ഡാൻസ് കളിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന നായ്ക്കൾക്കൊപ്പവും ഇവർ കളിച്ചതായി റിപ്പോർട്ട്. ഡെയിലി മെയിലാണ് ഈ വാര്‍ത്ത പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നത് ഇതൊരു പ്രാങ്ക് ആകുമെന്നാണ്.

shortlink

Related Articles

Post Your Comments


Back to top button