Latest NewsNewsIndia

ഷോര്‍ട്‌സ് ധരിച്ച് പരീക്ഷ എഴുതരുതെന്ന് അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് വിദ്യാര്‍ത്ഥിനി

കര്‍ട്ടന്‍ ചുറ്റി പരീക്ഷ എഴുതിയ ജുബ്ലിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇങ്ങനെ

ഗുവാഹത്തി: ഷോര്‍ട്‌സ് ധരിച്ച് എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ ജുബ്ലി എന്ന വിദ്യാര്‍ത്ഥിനിയെ മാന്യമായ വസ്ത്രധാരണമല്ലെന്ന് പറഞ്ഞ് കര്‍ട്ടന്‍ ചുറ്റി പരീക്ഷ എഴുതിച്ചു. അസമിലെ സോനിത്പുര്‍ ജില്ലയിലാണ് സംഭവം. ഷോര്‍ട്ട്സ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ 19കാരിക്കാണ് ദുരനുഭവം നേരിട്ടത്. അസം അഗ്രികള്‍ച്ചര്‍ സര്‍വകലാശാല നടത്തിയ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയതായിരുന്നു 19 കാരിയായ ജുബ്ലി തമുലി എന്ന വിദ്യാര്‍ത്ഥിനി. സെപ്റ്റംബര്‍ 15ന് ബിശ്വന്ത് ചാര്യാലിയില്‍ നിന്നും അച്ഛനൊപ്പം തേസ്പൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിയതായിരുന്നു.

Read Also : കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ: അറസ്റ്റിലായത് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ

എന്നാല്‍ മാന്യമായ വസ്ത്രം ധരിച്ചെങ്കില്‍ മാത്രമേ പരീക്ഷാ ഹാളില്‍ കയറ്റൂ എന്ന് അധികൃതര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു. ഒടുവില്‍ ഷോര്‍ട്‌സിന്‌
മുകളില്‍ കര്‍ട്ടന്‍ ഉടുത്താണ് പരീക്ഷയെഴുതിയത്.

‘പരീക്ഷാസമയത്ത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷാ ഹാളിലേക്ക് പോവുകയായിരുന്നു. എന്നാല്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ തന്നെ മാത്രം മാറ്റിനിര്‍ത്തുകയും ബാക്കിയുള്ള എല്ലാ വിദ്യാര്‍ത്ഥികളേയും അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. അഡ്മിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ കോപ്പി അടക്കമുള്ള എല്ലാ രേഖകളും കൈയില്‍ ഉണ്ടായിരുന്നു. അതൊന്നും അവര്‍ പരിശോധിച്ചതേയില്ല. അവര്‍ പറഞ്ഞത് വസ്ത്രത്തിന് നീളക്കുറവാണെന്നും ഇത് പരീക്ഷാ ഹാളില്‍ അനുവദിക്കില്ല എന്നുമായിരുന്നു’.

എന്നാല്‍ എന്തു കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അവരോട് ചോദിച്ചു. ഇക്കാര്യം അഡ്മിറ്റ് കാര്‍ഡില്‍ വ്യക്തമാക്കിയിട്ടില്ലല്ലോ എന്ന് ചോദിച്ചു. അതൊക്കെ നിങ്ങള്‍ അറിയണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ മറുപടി. എന്നാല്‍ അഡ്മിറ്റ് കാര്‍ഡില്‍ ഇല്ലാത്ത കാര്യങ്ങള്‍ എങ്ങനെയാണ് ഞാന്‍ അറിയേണ്ടത് എന്ന് അവരോട് തിരിച്ച് ചോദിച്ചതായി വിദ്യാര്‍ത്ഥിനി പറയുന്നു.

‘ തുടര്‍ന്ന് പിതാവിനോട് പാന്റ് വാങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. പാന്റ് വാങ്ങി വരുന്ന സമയം വരെ പുറത്തിരിക്കേണ്ടി വരും എന്നതിനാല്‍ കര്‍ട്ടന്‍ ചുറ്റി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ കൂട്ടുകാരികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു’ – ജുബ്ലി പറഞ്ഞു.

‘ഒടുവില്‍ പാന്റ് വാങ്ങാന്‍ ഞാന്‍ അച്ഛനെ പറഞ്ഞുവിടുകയായിരുന്നു. അച്ഛന്‍ മടങ്ങി വരുന്നത് വരെ കര്‍ട്ടന്‍ ഉടുത്താണ് ഞാന്‍ പരീക്ഷ എഴുതിയത്’ . ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട നിമിഷമായിരുന്നു അതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button