KeralaLatest NewsNews

ജോലി വാഗ്ദാനം ചെയ്ത് യുവതിക്ക് അശ്ലീല സന്ദേശം: സിപിഎം നേതാവിനെതിരെ നടപടി

ബയോഡേറ്റയുമായി കൊച്ചിയില്‍ എത്താനും അനിൽ ആവശ്യപ്പെട്ടു

കൊല്ലം : ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല സന്ദേശങ്ങളയച്ച സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെഷൻ. തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ് അനിലിനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സിപിഎം സസ്പെന്‍ഡ് ചെയ്തത്. ഇടുക്കി തൊടുപുഴ സ്വദേശിനിയായ യുവതിയാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ്‌ക്കെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്.

Read Also  :  ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ: മികച്ച വിജയവുമായി 67 ജനപ്രതിനിധികള്‍

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം ജോലി വാഗ്ദാനം ചെയ്ത് അശ്ലീല സന്ദേശങ്ങൾ അയ്ക്കുകയായിരുന്നു. പാര്‍ട്ടി നേതാവാണെന്നും ധനമന്ത്രിയുമായി നല്ല സ്വാധീനമുണ്ടെന്നും, കെഎസ്എഫ്ഇയില്‍ ജോലി വാങ്ങി നല്‍കാമെന്നും യുവതിയോട് അനിൽ പറഞ്ഞു.
ബയോഡേറ്റയുമായി കൊച്ചിയില്‍ എത്താനും അനിൽ ആവശ്യപ്പെട്ടു. മകനുമായി വരാമെന്ന് പറഞ്ഞപ്പോള്‍ തനിച്ച് ലോഡ്ജില്‍ എത്തിയാൽ മതിയെന്നും അനിൽ നിർദേശിച്ചു. എന്നാൽ, ലോഡ്ജിൽ തനിച്ച് വരണമെന്ന അനിലിന്‍റെ സംസാരം യുവതി റെക്കോർഡ് ചെയ്യുകയും, പാർട്ടി നേതൃത്വത്തിനും മഹിളാ അസോസിയേഷനും പരാതി നൽകുകയുമായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍കോടി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അനിലിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

 

 

shortlink

Related Articles

Post Your Comments


Back to top button