Latest NewsNewsIndia

വീടിന് മുന്നിൽ കളിക്കുകയായിരുന്ന ആറു വയസ്സുകാരനെ കടിച്ചുകീറി തെരുവുനായക്കൂട്ടം

ചെന്നൈ : തമിഴ്‌നാട് തിരുപ്പൂരില്‍ ആറു വയസ്സുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. അഞ്ച് നായ്ക്കള്‍ ചേര്‍ന്നാണ് വട്ടം വളഞ്ഞ് കുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് നായ്ക്കൂട്ടം പെട്ടെന്ന് പാഞ്ഞെത്തിയായിരുന്നു ആക്രമണം നടത്തിയത്. കുട്ടിയുടെ അച്ഛന്‍ രാമസ്വാമി എത്തി നായ്ക്കളെ തുരത്തിയതിനാൽ കഷ്ടിച്ച് കുട്ടി രക്ഷപ്പെട്ടു. ആറ് വയസുകാരനെ നായ്ക്കള്‍ കടിച്ചകീറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Read Also  :  കെ സുധാകരൻ നീട്ടി വിളിച്ചു, കേറിവാടാ മക്കളെ: ശിവദാസന്‍ നായരെ തിരിച്ചെടുത്ത് കോൺഗ്രസ്

കഴിഞ്ഞ കുറച്ച് ദിവസമായി പ്രദേശത്ത് തെരുവു നായ്ക്കളുടെ ശല്യം കൂടിയതായി നാട്ടുകാര്‍ പറഞ്ഞു. ബൈക്കിന് പിറകെ നായ്ക്കള്‍ കടിക്കാൻ ഓടിയെത്തി ആളുകൾ അപകടത്തില്‍പ്പെടുന്നതും ഈ പ്രദേശത്ത് പതിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button