KeralaNattuvarthaLatest NewsNews

യുവതിയ്ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ശ്ലീ​ലങ്ങൾ അയച്ചു: എല്‍.സി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത് സി.പി.എം

ച​വ​റ: യുവതിയ്ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ശ്ലീ​ലങ്ങൾ അയച്ച എല്‍.സി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത് സി.പി.എം. സി.​പി.​എം ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെയാണ് തേ​വ​ല​ക്ക​ര സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. അ​നി​ലി​നെ പാർട്ടി സ​സ്‌​പെ​ന്‍ഡ് ചെ​യ്തത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യു​ടെ ഫോ​ണി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ശ്ലീ​ലം ക​ല​ര്‍ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ തു​ട​രെ അയച്ചതിന്റെ പേരിലാണ് നടപടി.

Also Read:കഴിഞ്ഞ വർഷം 2209 പോക്‌സോ കേസുകൾ, വനിതാശിശുക്ഷേമ മന്ത്രി ഈ പണി നിർത്തുന്നതാണ് ഉചിതം: ശോഭ സുരേന്ദ്രൻ

യു​വ​തി​യു​ടെ ഫോ​ണി​ല്‍ അ​നി​ൽ വിളിച്ചതിന്റെ ശബ്ദരേഖ പുറത്താവുകയും യു​വ​തി ജി​ല്ലാ ക​മ്മി​റ്റി​ക്കും സം​സ്ഥാ​ന ക​മ്മി​റ്റി​ക്കും പ​രാ​തി നൽകുകയും ചെയ്തതോടെയായിരുന്നു പാർട്ടിയുടെ സസ്പെൻഷൻ നടപടി. സം​ഭ​വ​ത്തെ​പ്പ​റ്റി പാ​ര്‍ട്ടി​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

എന്നാൽ പാർട്ടിയിലെ നേ​താ​ക്ക​ള്‍ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് അനിലിനെതിരെ യു​വ​തി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടി​ല്ല. എ​ന്നാ​ല്‍, ച​വ​റ ഏ​രി​യ ക​മ്മി​റ്റി​യി​ലെ പി​ണ​റാ​യി വി​ഭാ​ഗ​ത്തി​നെ​തി​രെ​യു​ള്ള വി​ഭാ​ഗീ​യ​ത​യാ​ണ് പ്ര​ശ്‌​നം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മെ​ന്ന്​ ആ​ക്ഷേ​പ​മു​യാർന്നിട്ടുണ്ട്. സമ്മേളങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഈ സംഭവം പാർട്ടിയുടെ സൽപ്പേരിനെ തന്നെ ബാധിക്കുമോ എന്നാണ് നേതാക്കളുടെ ആശങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button