KeralaLatest NewsNews

രണ്ടാം ഭാര്യയുടെ ആദ്യ ഭര്‍ത്താവിലെ മകളുടെ വിശദീകരണം ഒളിച്ചു കളി, അച്ഛന്‍ ആത്മഹത്യ ചെയ്യില്ല: വലിയശാല രമേശിന്റെ മകൻ

അച്ഛന്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇതുവരെയായിട്ടും വിശ്വാസം വന്നില്ല. അതുകൊണ്ട് ലീഗലി മൂവ് ചെയ്യാമെന്ന് കരുതി.

തിരുവനന്തപുരം: ദുരൂഹതകൾ വിട്ടൊഴിയാതെ നടന്‍ രമേശ് വലിയശാലയുടെ മരണം. എന്നാൽ വിവാദങ്ങളിൽ പ്രതികരിച്ച്‌ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ മകള്‍ എം.എസ് ശ്രുതി രംഗത്തു വന്നിരുന്നു. കള്ളം പറയുന്നവര്‍ക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞു. വലിയശാല രമേശിന്റെ രണ്ടാം ഭാര്യ മിനിയുടെ ആദ്യ ഭര്‍ത്താവിലെ മകളാണ് ശ്രൂതി. ഇതിന് പിന്നാലെ അച്ഛന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന വാവുമായി മകൻ ഗോകുല്‍ രമേശും.

‘അച്ഛന്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇതുവരെയായിട്ടും വിശ്വാസം വന്നില്ല. അതുകൊണ്ട് ലീഗലി മൂവ് ചെയ്യാമെന്ന് കരുതി. കേസിന്റെ പോയിന്റിനെ കുറിച്ച്‌ ഒന്നും അറിയില്ല. അച്ഛന് ഇമോഷണലി പ്രശ്‌നമുണ്ടെന്നും അറിയില്ല. അച്ഛന്‍ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. വിശ്വസിക്കുന്നില്ല. നീതി പീഠത്തില്‍ വിശ്വാസമുണ്ട്. അമ്മ നേരത്തെ മരിച്ചതാണ്. അച്ഛന് എന്തു പറ്റിയെന്ന് എനിക്കറിയണം. ഇപ്പോള്‍ ഒന്നിനും മറുപടി പറയാന്‍ ഞാന്‍ മെന്റലി പ്രിപ്പേര്‍ഡ് അല്ല’- മകന്‍ ഗോകുല്‍ പറയുന്നു.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

‘അച്ഛന്‍ ആത്മഹത്യയെ പിന്തുണയ്ക്കാത്ത വ്യക്തിയാണ്. പലരേയും ആ ജീവിത സാഹചര്യത്തില്‍ നിന്നും രക്ഷിച്ച വ്യക്തി. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യില്ല. ചിരിച്ച മുഖമാണ് അച്ഛനുള്ളത്. എല്ലാ പ്രതിസന്ധിയേയും പോസിറ്റീവായി നേരിടുന്ന ആള്‍. അതുകൊണ്ടാണ് നിയമ നടപടിയെ കുറിച്ച്‌ ആലോചിച്ചത്’- മകൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button