KeralaLatest NewsNews

മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നിക്കാഹ്: കേസെടുത്ത് പൊലീസ്

മലപ്പുറം : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെ
കേസെടുത്ത് പൊലീസ്. കരുവാരക്കുണ്ട് പോലീസാണ് മഹല്ല് ഖാസി, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Read Also  :  കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന: മൊബൈൽ ഫോണുകളും, കത്തികളും, പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു

ശനിയാഴ്ചയാണ് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. എന്നാല്‍, ഇത്തരം കേസുകളില്‍ ഇരയുടെ ഒരു വിവരവും പുറത്തുവിടാന്‍ പാടില്ലെന്നാണ് നിയമം. അതുകൊണ്ട് തന്നെ കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button