Latest NewsKeralaCinemaNewsEntertainment

മദർ തെരേസ അവാർഡ് സിനിമാ താരം സീമ ജി നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും

തിരുവനന്തപുരം : സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കുള്ള കേരള ആർട് ലവ്വേഴ്‌സ് അസോസിയേഷൻ ‘കല ‘ യുടെ പ്രഥമ മദർ തെരേസ പുരസ്‌കാരം സിനിമാ താരം സീമ ജി നായർക്ക് സമ്മാനിക്കും.

Read Also : 71 ശതമാനത്തിലധികം പേർക്ക് പൂര്‍ണ്ണമായും കോവിഡ് വാക്സിൻ നൽകി കുവൈറ്റ്

2021 സെപ്റ്റംബർ 21 ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിക്കും. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മഹനീയ മാതൃകകൾ സൃഷ്ടിക്കുന്ന വനിതകൾക്കാണ് മദർ തെരേസ അവാർഡ് സമ്മാനിക്കുന്നതെന്ന് കേരള ആർട് ലവ്വേഴ്‌സ് അസോസിയേഷൻ ‘കല ‘ യുടെ രക്ഷാധികാരിയും ദീപികയുടെ മുൻ ഡയറക്ടറുമായ സുനിൽ ജോസഫ് കുഴമ്പാല (ന്യൂയോർക്ക് ) , കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷൻ അംഗവുമായ ഇ എം രാധ ,കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവർ അറിയിച്ചു.

നടി ശരണ്യയുടെ ജീവൻ രക്ഷിക്കാൻ സീമ ത്യാഗനിർഭരമായ പ്രവർത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റയും കൈപ്പിടിയിൽ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞിട്ട് നാൽപത്തിയൊന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാർഡ് സമ്മാനിക്കപ്പെടുക. ഇത് ആകസ്മികമാണ്.

സിനിമ സീരിയൽ രംഗത്തെ അഭിനയ മികവിന് പുറമെ ആയിരത്തിലധികം വേദികളിൽ നാടകാഭിനയം കാഴ്ചവച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി നായർ. കലയുടെ ട്രസ്റ്റികളായ അഭിരാം കൃഷ്ണൻ , സുഭാഷ് അഞ്ചൽ ,ബിജു പ്രവീൺ എന്നിവർ രാജ് ഭവനിലെ ചടങ്ങിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button