Latest NewsNewsIndia

പഞ്ചാബിനെ നയിക്കാന്‍ സുഖ്ജീന്തര്‍ സിംഗ്: ഉപമുഖ്യമന്ത്രിമാരായി രണ്ടുപേര്‍

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍, സംസ്ഥാനത്തെ നയിക്കാന്‍ പുതിയ സാരഥി. പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്ജീന്തര്‍ സിംഗ് രണ്‍ധാവയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് ലെജിസ്ളേറ്റര്‍ പാര്‍ട്ടി യോഗത്തിലാണ് രണ്‍ധാവയുടെ പേര് തീരുമാനിച്ചത്. ഭരത് ഭൂഷണ്‍, കരുണ ചൗധരി എന്നിവരെ ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തു. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. 2022 മാര്‍ച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.

Read Also : ക്രൈസ്തവരെ കൂടെ നിര്‍ത്താമെന്നാണ് ബിജെപിയുടെ വിചാരം, പാലാ ബിഷപ്പിനു തെറ്റുപറ്റി: ഫാ. പോള്‍ തേലക്കാട്ട്

അമരീന്ദര്‍ സിംഗിന്റെ പിന്‍ഗാമിയായി അധികാരത്തിലേക്ക് എത്തുന്ന് കര്‍ഷകന്‍ കൂടിയായ നേതാവാണ്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നവ്ജ്യോത് സിങ് സിദ്ധു തുടരണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതോടെയാണ് മറ്റൊരു നേതാവിലേക്കുള്ള ചര്‍ച്ചകള്‍ എത്തിയത്.

മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിങ് ബജ്വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സുഖ്ജിന്തര്‍ സിങ് രണ്‍ധാവെയ്ക്ക് മുന്‍ഗണന ഏറുകയായിരുന്നു. എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനെയും മറ്റൊരു വിഭാഗം ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിനെയും പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button