CricketLatest NewsNewsSports

ഞാൻ കരുതുന്നത് ഇത് വളരെ ശരിയായ തീരുമാനമാണെന്നാണ്: കോഹ്‌ലിയുടെ തീരുമാനം സ്വാഗതം ചെയ്ത് ലാറ

ദുബായ്: ഐപിഎൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനത്തെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. കോഹ്‌ലിയുടേത് വളരെ ശരിയായ തീരുമാനമാണെന്നും ഇത്തരമൊരു തീരുമാനം തന്റേടത്തോടെ എടുത്ത താരത്തെ ഓർത്ത് ഏറെ അഭിമാനമുണ്ടെന്നും ലാറ പറഞ്ഞു.

‘ഞാൻ കരുതുന്നത് ഇത് വളരെ ശരിയായ തീരുമാനമാണെന്നാണ്. അദ്ദേഹം അത് കഴിയുന്നത്ര വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. അവന്റെ ജോലിഭാരം മനസ്സിലാക്കാനും തനിക്കുള്ള ഉത്തരവാദിത്വം നിറവേറ്റാനും അവൻ ആഗ്രഹിക്കുന്നു. തന്റെ കരിയറിലെ ഉന്നതിയിലുള്ള ഒരാൾ ഈ തീരുമാനമെടുക്കുന്നതിൽ അഭിമാനിക്കുന്നു’ ലാറ പറഞ്ഞു.

Read Also:- നന്നായി ഉറങ്ങാം ഉന്മേഷത്തോടെ ഉണരാം!

നേരത്തെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള കോഹ്‌ലിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് ലാറ പറഞ്ഞിരുന്നു. നായകനായി മികച്ച പ്രകടനമാണ് കോഹ്‌ലി കാഴ്ചവയ്ക്കുന്നത് എന്നായിരുന്നു ലാറയുടെ വിലയിരുത്തൽ. ലോകകപ്പിനു ശേഷം ടി20 നായകസ്ഥാനം ഒഴിയുന്ന കോഹ്‌ലി നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഐപിഎൽ സീസണോടെ ആർസിബിയുടെയും ക്യാപ്റ്റൻ സ്ഥാനവും ഒഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button