Latest NewsNewsInternationalGulfQatar

ഖത്തറിലെത്തുന്ന തൊഴിൽ അന്വേഷകർക്ക് സൗജന്യ ടാക്‌സി സർവീസ് ഒരുക്കി മലയാളി യുവാവ്

ഖത്തര്‍ പ്രവാസിയായ എറണാകുളം മലയാറ്റൂര്‍ സ്വദേശി ലിന്റോ തോമസാണ് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്

ദോഹ: ഖത്തറിൽ തൊഴിൽ തേടുന്നവർക്ക് സൗജന്യ ടാക്‌സി സർവീസ് ഒരുക്കി മലയാളി യുവാവ്. തൊഴില്‍ അന്വേഷകരില്‍ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ടാക്‌സി വിളിക്കാന്‍ പണമില്ലാതെ നടന്നും ബസിലും തൊഴില്‍ തേടി ഓഫിസുകള്‍ കയറിയിറങ്ങുന്നവര്‍ക്കാണ് ടാക്‌സിക്കായി സഹായ വാഗ്ദാനം. ഖത്തര്‍ പ്രവാസിയായ എറണാകുളം മലയാറ്റൂര്‍ സ്വദേശി ലിന്റോ തോമസാണ് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്.

കയ്യില്‍ പണമില്ലാത്തതു കൊണ്ട് ജോലി തേടി പുറത്തു പോകാന്‍ കഴിയാതെ വിഷമിക്കുന്നവരെ തൊഴില്‍ അന്വേഷണത്തിനായി ഏതു സമയത്തും ലിന്റോ തന്റെ കാറില്‍ കൃത്യമായി സ്ഥലത്തെത്തിക്കും. ഒരു റിയാല്‍ പോലും വാങ്ങാതെ തികച്ചും സൗജന്യമായി തന്നെ ലിന്റോയുടെ കാര്‍ സേവനം ലഭിക്കും. +974 7019 0426 എന്ന നമ്പറിൽ ലിന്റോയുടെ സേവനം തേടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button