ErnakulamKerala

ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

പൊലീസ് മഹിളാമന്ദിരത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

എറണാകുളം : ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച പുലർ‍ച്ചെയാണ് പെൺകുട്ടികളെ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മഹിളാമന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷം വെളുപ്പിനെ കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. രണ്ടാം നിലയിലെ ഇരുമ്പ് വേലിയില്‍ സാരികെട്ടി ഭിത്തിയില്‍ ചവിട്ടി താഴെയെത്തിയ ശേഷം ഗെയിറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു. എറണാകുളത്തെ വസ്ത്ര നിര്‍മ്മാണശാലയില്‍ ജോലിക്കെത്തിച്ച ഇവരെ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് മഹിളാമന്ദിരത്തിലെത്തിച്ചത്.

പൊലീസ് മഹിളാമന്ദിരത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. മരട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം കുട്ടികൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button