ThiruvananthapuramKeralaNattuvarthaLatest NewsNews

ഓപ്പറേഷൻ നിർമ്മാൺ: കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

എറണാകുളം : കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. കൊച്ചി കോർപ്പറേഷനിലും മട്ടാഞ്ചേരി സോണൽ ഓഫീസിലും വിജിലൻസ് പരിശോധന നടത്തി.

Also Read : ടിപ്പർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ഓപ്പറേഷൻ നിർമ്മാൺ എന്ന പേരിലാണ് വിജിലൻസ് റെയ്ഡ്. കെട്ടിട നികുതി, പെർമിറ്റ്, കടകളിലെ പരിശോധന എന്നിവയിൽ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button