ThiruvananthapuramKeralaNattuvarthaLatest NewsNews

നാർക്കോട്ടിക് ജിഹാദ്: സാമൂഹ്യ തിന്മകളെ മതവുമായി ചേർത്തുവയ്ക്കരുത്, പാലാ ബിഷപ്പിന്റെ പരാമർശം തള്ളി മുഖ്യമന്ത്രി

തീവ്രവാദ പ്രസ്ഥാനങ്ങളെ സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ ചിലര്‍ ഉയര്‍ത്തികാട്ടുന്നു

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ തിന്മകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുതെന്നും ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ തിന്മകള്‍ക്ക് ഒരു മതത്തിന്റെ നിറം നല്‍കുന്ന പ്രവണതകള്‍ മുളയിലെ നുള്ളികളയണമെന്നും ഇത്തരം പ്രവർത്തികൾക്ക് നേതൃത്വം നല്‍കുന്നത് സമൂഹത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നും പിണറായി വിജയൻ പറഞ്ഞു.

സാമൂഹ്യ തിന്മകളെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി ചേര്‍ത്ത് ഉപമിക്കുന്നത് സമൂഹത്തിലെ വേര്‍തിരിവുകള്‍ വര്‍ധിക്കുവാന്‍ മാത്രമേ ഉപകരിക്കുവെന്നും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവാദ പ്രസ്ഥാനങ്ങളെ സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ ചിലര്‍ ഉയര്‍ത്തികാട്ടുന്നുണ്ടെന്നും ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ‘സ്വാതന്ത്യം തന്നെ അമൃതം’ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button