Latest NewsNewsInternational

അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു

ഗുജറാത്തില്‍ നിന്ന് വീണ്ടും പിടികൂടിയത് 19,000 കോടി രൂപയുടെ ലഹരിമരുന്ന്

അഹമ്മദാബാദ്: താലിബാന്‍ അധികാരത്തിലേറിയതോടെ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു. ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് 19,000 കോടി രൂപയുടെ ഹെറോയിനാണ് ഇപ്പോള്‍ രണ്ടാമതും പിടികൂടിയിരിക്കുന്നത്. ഇറാനിലെ തുറമുഖത്ത് നിന്നാണ് ഹെറോയിന്‍ അയച്ചിരിക്കുന്നത്. എന്നാല്‍ അയച്ചത് ഇറാനില്‍ നിന്നാണെങ്കിലും പിടിച്ചെടുത്ത ബോക്‌സുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അഫ്ഗാനിലേതാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. കണ്ടെയ്‌നറുകളില്‍ വെണ്ണക്കല്ലുകളാണെന്ന പേരിലാണ് മയക്കുമരുന്ന് ഇന്ത്യയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.

Read Also : 250 ഏക്കറിൽ 50,000 കോടിയുടെ നിക്ഷേപം: നോയിഡയ്‌ക്ക് സമീപം ഇലക്ട്രോണിക് പാർക്ക് നിർമ്മിക്കാൻ ഒരുങ്ങി യോഗി സർക്കാർ

അഫ്ഗാന്‍ പൗരന്മാര്‍ക്ക് ലഹരിക്കടത്തില്‍ നേരിട്ട് പങ്കുണ്ട്. മുണ്ട്രയ്ക്ക് പുറമെ ഡല്‍ഹി, ചെന്നൈ, മാണ്ഡവി, അഹമ്മദാബാദ്, ഗാന്ധിധാം എന്നിവിടങ്ങളിലും പരിശോധന നടന്നു. ലോകത്ത് 80 ശതമാനം ഹെറോയിനും എത്തുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവുമധികം ഹെറോയിന്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇപ്പോള്‍ അഫ്ഗാനാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button